24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമം: സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര സമിതി വരുന്നു.*
Kerala

സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമം: സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര സമിതി വരുന്നു.*


കൊച്ചി ∙ സ്ത്രീകൾക്കുനേരെയുള്ള ലൈംഗിക അതിക്രമം സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിനായി മലയാള സിനിമകളുടെ ചിത്രീകരണ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാരസമിതികൾ രൂപീകരിക്കുന്നു. ചിത്രീകരണ സ്ഥലങ്ങളിൽ സമിതിയെക്കുറിച്ചുള്ള അറിയിപ്പു നോട്ടിസ് പതിക്കുന്നതിനുള്ള ഡിസൈനും ലോഗോയും കേരള ഫിലിം ചേംബർ ചലച്ചിത്ര നിർമാതാക്കൾക്കു കൈമാറി.

നോട്ടിസിൽ 5 കമ്മിറ്റി അംഗങ്ങളുടെ പേരുകളും പദവികളും ഫോൺ നമ്പറും ഉൾപ്പെടുത്തും. ലൊക്കേഷനു പുറത്തു നിന്നുള്ള നിഷ്പക്ഷ അംഗവും കമ്മിറ്റിയിലുണ്ടാകും.

ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ജൂണിൽ ചലച്ചിത്ര സംഘടനകൾ യോഗം ചേർന്നു പരാതി പരിഹാര സെൽ രൂപീകരണത്തിനു നിരീക്ഷണ സമിതി രൂപീകരിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ 9 സംഘടനകളിൽ നിന്നായി 3 പേരെ വീതമാണു സമിതിയിൽ ഉൾപ്പെടുത്തിയത്. ഫിലിം ചേംബർ പ്രസിഡന്റ് ജി.സുരേഷ് കുമാറാണു മേൽനോട്ട സമിതി അധ്യക്ഷൻ.സിനിമയുടെ വിശദാംശങ്ങൾക്കൊപ്പം കമ്മിറ്റി രൂപീകരിച്ചതിന്റെ രേഖയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കൈമാറണമെന്നാണു നിർദേശം. ടിവി സീരിയൽ, ഒടിടി, ആൽബം തുടങ്ങിയവയുടെ ലൊക്കേഷനുകളിലും സമിതി രൂപീകരിക്കേണ്ടിവരും.

Related posts

കൊച്ചിന്‍ ഫ്ളവര്‍ ഷോയ്ക്ക് തുടക്കമായി : കൊച്ചി നഗരത്തിനു വലിയ വിരുന്നായി ഫ്ളവര്‍ ഷോ ജനുവരി 22 വരെ.

Aswathi Kottiyoor

പണി പൂർത്തിയായി – ഉദ്‌ഘാടകനെക്കാത്ത് ഇരിട്ടി മിനി വൈദ്യുതഭവൻ

Aswathi Kottiyoor

വനാതിർത്തികളിലെ വന്യജീവി സംഘർഷം; മന്ത്രിമാർ അടിയന്തര യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox