22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ
Kerala

നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ

മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. സംസ്ഥാനത്തെങ്ങും നവംബർ ഒന്നിന്‌ വൈകിട്ട്‌ മൂന്ന് മണിക്കാണ്‌ ശൃംഖല. ഓരോ വാർഡിലെയുംവിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുന്നത്‌.

വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽപ്രധാന കേന്ദ്രത്തിൽ ശൃംഖല തീർക്കും. ഇതിന്‌ പുറമേ സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നുണ്ട്‌. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ‌, പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗാന്ധി പാര്‍ക്ക് മുതല്‍അയ്യന്‍കാളി സ്ക്വയര്‍ വരെ അഞ്ച്‌ കിലോമീറ്ററോളം നീളുന്ന ശൃംഖലയിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽലക്ഷത്തോളം വിദ്യാർത്ഥികളും പൊതുജനങ്ങളും കണ്ണിചേരും.

സ്‌കൂളുകളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്കൊപ്പം, രക്ഷിതാക്കൾ, അധ്യാപകർ ജീവനക്കാർ, വ്യാപാരികൾ ,കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരും പങ്കാളികളാകും. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ഈപോരാട്ടത്തിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയ്യാറാകണമെന്ന് മന്ത്രി എം ബി രാജേഷ്‌ അഭ്യർത്ഥിച്ചു. യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ കേരളത്തിന്‌ജയിച്ചേ പറ്റൂ. ആഗോളാടിസ്ഥാനത്തിൽ തന്നെ മയക്കുമരുന്നിനെതിരെയുള്ള ഏറ്റവും വലിയജനമുന്നേറ്റത്തിനാണ്‌ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്‌. ഒരേ സമയം ഇത്രയുമധികമാളുകൾമയക്കുമരുന്നിനെതിരെ അണിചേരുന്നത്‌ ലോകത്ത്‌ തന്നെ അപൂർവ്വമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ ആറിന്‌ ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ്‌ നവംബർ ഒന്നിന്‌ നടക്കുന്ന ശൃംഖലയോടെസമാപിക്കുന്നത്‌. നവംബർ ഒന്നിന്‌ ഉച്ചയ്ക്ക്‌ രണ്ടരയ്ക്ക്‌ തന്നെ എല്ലാ കേന്ദ്രത്തിലും ശൃംഖലയ്ക്കായികേന്ദ്രീകരണമുണ്ടാകണം. കൃത്യം മൂന്ന് മണിക്ക്‌ ശൃംഖല തീർക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയുംചെയ്യും. പ്രതീകാത്മകമായി ലഹരി കത്തിച്ചു കുഴിച്ചുമൂടുകയും ചെയ്യും. പരിപാടിയുടെ പ്രചരണാർത്ഥം ഞായർതിങ്കൾ ദിവസങ്ങളിൽ വിളംബര ജാഥകളും, ഫ്ലാഷ്‌ മോബുകളും നടക്കുകയാണ്‌.

മലപ്പുറം ജില്ലയിൽ പൊന്നാനി മുതൽ വഴിക്കടവു വരെ 83 കിലോമീറ്റർ ദൈർഘ്യത്തിൽ നവംബർ ഒന്നിന്‌ വൻബഹുജന പങ്കാളിത്തത്തോടെ മനുഷ്യശ്യംഖല തീർക്കും. തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്‌ പുറമേനെടുമങ്ങാട്‌, കല്ലറ,ആര്യനാട്‌ തുടങ്ങിയ കേന്ദ്രങ്ങളിലും ശൃംഖല തീർക്കും. എറണാകുളത്ത്‌ രാജീവ്‌ ഗാന്ധിഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്നിന്‌ ശൃംഖലയുടെ ഭാഗമായി ജനപ്രതിനിധികളെപങ്കെടുപ്പിച്ചുകൊണ്ടുള്ള സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിക്കും.

തൃശൂർ ജില്ലയിൽ തൃശൂർ തേക്കിൻകാട്മൈതാനിയിൽ വിപുലമായ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നുണ്ട്‌. ജില്ലാ കളക്ടറേറ്റിലെ മുഴുവൻജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് കളക്ടറേറ്റ് അങ്കണത്തിൽ മനുഷ്യ ചങ്ങല സൃഷ്ടിക്കും. തൃശ്ശൂർജില്ലയിലെ ലൈബ്രറികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 46 മനുഷ്യ ശൃംഖലതീർക്കാനും തീരുമാനിച്ചിട്ടുണ്ട്‌. കോഴിക്കോട് കുറ്റിയാടി, നരിക്കോട്ടുചാൽ പഞ്ചായത്തുകളിൽ വിപുലമായജനകീയ ശൃംഖലകൾ സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിലെ ധർമ്മടം പഞ്ചായത്തിൽ 5000 പേരെപങ്കെടുപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌.

പത്തനംതിട്ട അടൂരിൽ വിപുലമായ ശൃംഖലസംഘടിപ്പിക്കും. കോട്ടയം ജില്ലയിൽ വിവിധ കോളേജ്, ഹയർ സെക്കന്ററി സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്കോട്ടയം ശാസ്ത്രി റോഡിൽ ലഹരിക്കെതിരെ ‘ലഹരിയില്ലാതെരുവ്’ എന്ന പേരിൽ കലാസാഹിത്യ സംഗമംസംഘടിപ്പിക്കുന്നു. ആലപ്പുഴ ദേവികുളങ്ങരയിൽ പഞ്ചായത്തിന്റെ വടക്ക്‌ തെക്ക്‌ ഭാഗങ്ങളെബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ ശൃംഖല ഒരുക്കുന്നുണ്ട്‌.

Related posts

നവശക്തി പദ്ധതി ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിനായി; മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

വയനാട് മെഡിക്കല്‍ കോളേജ്;ഡി.എം.ഇ യുടെ കീഴില്‍ പ്രത്യേക ടീം രൂപീകരിക്കും; ആരോഗ്യ മന്ത്രി

Aswathi Kottiyoor

ജി 7 ഉച്ചകോടി: പ്രധാനമന്ത്രി ജർമനിയിലെത്തി

Aswathi Kottiyoor
WordPress Image Lightbox