23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബ​ഫ​ർ​സോ​ണ്‍: വി​ദ​ഗ്ധ സ​മി​തി​യു​ടെ ആ​ദ്യയോ​ഗം നാ​ളെ
Kerala

ബ​ഫ​ർ​സോ​ണ്‍: വി​ദ​ഗ്ധ സ​മി​തി​യു​ടെ ആ​ദ്യയോ​ഗം നാ​ളെ

വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ​​​ക്കും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള വീ​​​ടു​​​ക​​​ളും വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് തോ​​​ട്ട​​​ത്തി​​​ൽ ബി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അധ്യ ക്ഷനായ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ​​​യോ​​​ഗം നാ​​​ളെ ന​​​ട​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഗ​​​സ്റ്റ് ഹൗ​​​സി​​​ലാ​​​ണ് ആ​​​ദ്യ യോ​​​ഗം ചേ​​​രു​​​ക.

സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രാ​​​ണ് കോ​​​ൽ​​​ക്ക​​​ത്ത ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് തോ​​​ട്ട​​​ത്തി​​​ൽ ബി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.

വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ, ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കു ചു​​​റ്റു​​​മു​​​ള്ള വീ​​​ടു​​​ക​​​ൾ, ക​​​ട​​​ക​​​ൾ, വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ നേ​​​രി​​​ട്ടു​​​ള്ള ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ക​​​യാ​​​ണു സ​​​മി​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല. സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബ​​​ഫ​​​ർ സോ​​​ണ്‍ പ​​​രി​​​ധി​​​യി​​​ൽ എ​​​ത്ര​​​ത്തോ​​​ളം കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു കോ​​​ട​​​തി​​​യെ ബോ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു പ്ര​​​ധാ​​​നം.

ഉപഗ്രഹ സർവേയിൽ 49,374 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ

ബഫർ സോൺ മേഖലയി ൽ ന​​​ട​​​ത്തി​​​യ ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ​​​യി​​​ൽ 49,374 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഫി​​​സി​​​ക്ക​​​ൽ സ​​​ർ​​​വേ ന​​​ട​​​ത്തു​​​ന്പോ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നാ​​​ണു സ​​​മി​​​തി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഉ​​​പ​​​ഗ്ര​​​ഹ സ​​​ർ​​​വേ​​​യി​​​ൽ മ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റും ഇ​​​ട​​​യി​​​ലു​​​ള്ള ചി​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളെ​​​ങ്കി​​​ലും വി​​​ട്ടു പോ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Related posts

റബറിന്‍റെ താങ്ങുവില 200 രൂപയാക്കുന്നത് പരിഗണിക്കാനാവില്ല: സംസ്ഥാന സര്‍ക്കാര്‍

Aswathi Kottiyoor

യുവാക്കളുടെ തൊഴിൽ മികവിൽ കേരളം മൂന്നാം സ്ഥാനത്ത്.

Aswathi Kottiyoor

അതിക്രമങ്ങൾ പോലീസിനെ വേഗത്തിൽ അറിയിക്കാൻ `ടോക് ടു കേരള പോലീസ്

Aswathi Kottiyoor
WordPress Image Lightbox