24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്നു
Peravoor

സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്നു

പേരാവൂർ :മുൻ ഡി.സി.സി പ്രസിഡന്റും, കെ.എസ്.യു.സംസ്ഥാന പ്രസിഡന്റും, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ആയിരുന്ന സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്നു . കോൺഗ്രസ് ബ്ലോക്കു കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിലും, മൗനജാഥയിലും, വിവിധ പാർട്ടികളിലും, സംഘടനകളിലും പ്രവർത്തിക്കുന്നവർ അണിനിരന്നു.
യോഗത്തിൽ സുബാഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ബൈജു മാസ്റ്റർ, കെ. പ്രകാശൻ മാസ്റ്റർ ( സി.പി.ഐ എം ), ഷിജിത്ത് വായന്നൂർ (സി.പി.ഐ), സക്കറിയ ബി.കെ (ഐ.യു.എം.എൽ), ജയപ്രകാശ് കൂട്ട (ബി.ജെ.പി ), ജോർജ്ജ് മാത്യുസാർ (കേരള കോൺ – മാണി വിഭാഗം), സുരേഷ് ചാലാറത്ത് (കോൺഗ്രസ് ), കെ.കെ.രാമചന്ദ്രൻ (ജനതാദൾ), നിന്നും എ.കെ. ഇബ്രാഹിം (എൽ.ജെ.ഡി), സിബി കണ്ണീറ്റുമുണ്ട(കേരള കോൺ-ജോസഫ് വിഭാഗം ), പുരുഷോത്തമൻ (കെ.വി.വി.എ എസ് ), ഗോപാലൻ കിടക്ക (ടെയിലേർസ് അസോസിയേഷൻ), പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ ,സിറാജ് പൂക്കോത്ത് (യൂത്ത് ലീഗ്), കെ.കെ. വിജയൻ(ജനശ്രീ മിഷ്യൻ), എന്നിവർ സംസാരിച്ചു. മനോജ് താഴെപ്പുര നന്ദിയും പറഞ്ഞു.

Related posts

ആശുപത്രിക്ക് മെഡിക്കൽ ഉപകരണങ്ങൾ നല്കി

Aswathi Kottiyoor

കള്ള നോട്ട് കേസ് ; ജെ സി ബി ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor

കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

Aswathi Kottiyoor
WordPress Image Lightbox