24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ​​നമേ​​ഖ​​ല​​യോ​​ടു ചേ​​ർ​​ന്നു​​ള്ള ആ​​ദി​​വാ​​സി​​ക​​ള​​ല്ലാ​​ത്ത കു​​ടു​​ംബങ്ങ​​ളെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​ൻ കു​​ത​​ന്ത്ര​​വു​​മാ​​യി വ​​നംവ​​കു​​പ്പ്.
Kerala

വ​​നമേ​​ഖ​​ല​​യോ​​ടു ചേ​​ർ​​ന്നു​​ള്ള ആ​​ദി​​വാ​​സി​​ക​​ള​​ല്ലാ​​ത്ത കു​​ടു​​ംബങ്ങ​​ളെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​ൻ കു​​ത​​ന്ത്ര​​വു​​മാ​​യി വ​​നംവ​​കു​​പ്പ്.

വ​​നമേ​​ഖ​​ല​​യോ​​ടു ചേ​​ർ​​ന്നു​​ള്ള ആ​​ദി​​വാ​​സി​​ക​​ള​​ല്ലാ​​ത്ത കു​​ടു​​ംബങ്ങ​​ളെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​ൻ കു​​ത​​ന്ത്ര​​വു​​മാ​​യി വ​​നംവ​​കു​​പ്പ്. തേ​​നി​​ൽ പൊ​​തി​​ഞ്ഞ വാ​​ഗ്ദാ​​ന​​ങ്ങ​​ളു​​മാ​​യാ​​ണ് വ​​നംവ​​കു​​പ്പ് ഒ​​ഴി​​പ്പി​​ക്ക​​ൽ പ​​ദ്ധതി ത​​യാ​​റാ​​ക്കിയി​​രി​​ക്കു​​ന്ന​​ത്. ​വ​​ന്യ​​ജീ​​വിസ​​ങ്കേ​​ത​​ങ്ങ​​ളോ​​ടു ചേ​​ർ​​ന്നു​​ള്ള ക​​ർ​​ഷ​​ക​​രെ അ​​വ​​രു​​ടെ സ​​മ്മ​​ത​​ത്തോ​​ടെ കു​​ടി​​യൊ​​ഴി​​പ്പി​​ച്ച് പു​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന ഗൂഢ പ​ദ്ധ​​തി​​യാ​​ണിത്.

കു​​ള​​ത്തൂപ്പു​​ഴ, തെ​​ന്മ​​ല, ആ​​ര്യ​​ങ്കാ​​വ്, സു​​ൽ​​ത്താ​​ൻ​​ബ​​ത്തേ​​രി, മു​​ത്ത​​ങ്ങ, തൊ​​ടു​​പു​​ഴ, എടവണ്ണ, കൊ​​ട്ടി​​യൂ​​ർ തു​​ട​​ങ്ങി​​യ ഫോ​​റ​​സ്റ്റ് റേ​​ഞ്ചു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട 22 സെ​​റ്റി​​ൽ​​മെ​​ന്‍റു​​ക​​ളി​​ലെ 1082 കു​​ടും​​ബ യൂ​​ണി​​റ്റു​​ക​​ളു​​ടെ 466.57 ഹെ​​ക്ട​​ർ സ്ഥ​​ല​​മാ​​ണ് ഒ​​ഴി​​പ്പി​​ക്ക​​ലി​​നു ലി​​സ്റ്റു ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഇതു സംബന്ധിച്ച നടപടികൾ ഇടു ക്കി, അടിമാലി മാങ്കുളം വി ല്ലേജിൽ ആരംഭിച്ചിട്ടുണ്ട്.

ഇ​​വി​​ടെ താ​​മ​​സി​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ൾ ഒ​​ഴി​​ഞ്ഞു​​പോ​​കാ​​ൻ സ​​മ്മ​​തി​​ച്ച് അ​​പേ​​ക്ഷ ന​​ൽ​​കി​​യാ​​ൽ ഒ​​രു കു​​ടും​​ബ യൂ​​ണി​​റ്റി​​ന് ര​​ണ്ടു ഹെ​​ക്ട​​ർ ഭൂ​​മി​​ക്ക് 15 ല​​ക്ഷം രൂ​​പ വ​​രെ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി. പ​​ക​​രം സ്ഥ​​ല​​വും ന​​ൽ​​കും. കു​​ടും​​ബ​​ത്തി​​ലെ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​യ അം​​ഗ​​ത്തി​​ന് 15 ല​​ക്ഷം രൂ​​പ വീ​​തം വേ​​റെയും ന​​ൽ​​കും.

ര​​ണ്ടു ഹെ​​ക്ട​​റി​​ൽ കൂ​​ടു​​ത​​ൽ ഭൂ​​മി​​യു​​ണ്ടെ​ങ്കി​​ൽ അ​​ധി​​ക​​മു​​ള്ള ഓ​​രോ ഹെ​​ക്ട​​റി​​നും ഓ​​രോ പാ​​ർ​​പ്പി​​ട യൂ​​ണി​​റ്റാ​​യി ക​​ണ​​ക്കാ​​ക്കി 15 ല​​ക്ഷം രൂ​​പ വീ​​തം അ​​ധി​​കം ന​​ൽ​​കും.

2019 മു​​ന്പു​​ള്ള രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ണ് അ​​പേ​​ക്ഷ​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്; മ​​ക്ക​​ൾ​​ക്കോ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്കോ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​യ​​ൽ അ​​വ​​രെ പ്ര​​ത്യേ​​ക യൂ​​ണി​​റ്റാ​​യി പ​​രി​​ഗ​​ണി​​ക്കും; വീ​​ടിനോ കൃ​​ഷി​​ക്കോ പ്ര​​ത്യേ​​ക​​മാ​​യി ന​​ഷ്ടപ​​രി​​ഹാ​​രം ന​​ൽ​​കി​​ല്ല ഇങ്ങനെപോകുന്നു വാ​​ഗ്ദാ​​ന​​ങ്ങ​​ൾ. ഭൂ​​മി വി​​ട്ടു​​കൊ​​ടു​​ക്കു​​ന്പോ​​ൾ 50 ശ​​ത​​മാ​​നം പ​​ണം ന​​ൽ​​കും.

വ​​നംവ​​കു​​പ്പി​​ന്‍റെ പ​​ദ്ധ​​തി​​യി​​ൽ ആ​​രെ​​ങ്കി​​ലും അ​​പേ​​ക്ഷ ന​​ൽ​​കി ഭൂ​​മി വി​​ട്ടു​​കൊ​​ടു​​ത്താ​​ൽ ആ ​​പ്ര​​ദേ​​ശം വ​​ന​​മാ​​യി മാ​​റു​​ക​​യും വ​​ന്യജീ​​വി​​ക​​ളു​​ടെ വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​യി മാ​​റു​​ക​​യും ചെ​​യ്യും. ഭൂ​​മി വി​​ട്ടു ന​​ൽ​​കാ​​തെ ഇ​​രി​​ക്കു​​ന്ന​​വ​​ർ​​ക്ക് പി​​ന്നീ​​ട് അ​​വി​​ടെ ജീ​​വി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യും ഉ​​ണ്ടാകും. ​​

വ​​ന്യജീ​​വി​​ക​​ളും മ​​നു​​ഷ്യ​​രും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷം ത​​ട​​യു​​ക എ​​ന്ന മ​​ട്ടി​​ലാ​​ണ് പ​​ദ്ധ​​തി ത​​യാറാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. റീ ​​ബി​​ൽ​​ഡ് കേ​​ര​​ള വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ൽ പെ​​ടു​​ത്തി​​യാ​​ണ് പ​​ണം ന​​ൽ​​കു​​ന്ന​​തെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. അ​​പേ​​ക്ഷ​​ക​​ൾ സ്വീക​​രി​​ച്ച് പ്ര​​ത്യേ​​ക സ​​മി​​തി​​ക​​ളാ​​ണ് തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​ത്.

ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​​ൻ പ​​ണം ന​​ൽ​​കു​​മെ​​ന്ന വാ​​ഗ്ദാ​​നം എ​​ത്ര​​മാ​​ത്രം പ്രാ​​യോ​​ഗി​​മാ​​കു​​മെ​​ന്ന​​തും പു​​ന​​ര​​ധി​​വാ​​സം എ​​വി​​ടെ എ​​ങ്ങ​നെ​​യാ​​കു​​മെ​​ന്ന​​തി​​നും വ്യ​​ക്ത​​ത​​യി​​ല്ല. ചീ​​ഫ് സെ​​ക്ര​​ട്ട​​റി​ വി​ളി​ച്ചു ചേ​ർ​ത്ത റീബി​​ൽ​​ഡ് കേ​​ര​​ള ഡെ​​വ​​ല​​പ്മെ​​ന്‍റ് പ്രോ​​ഗ്രാം മീ​​റ്റിം​​ഗി​​ലാ​​ണ് ഈ തീ​​രു​​മാ​​ന​​മു​​ണ്ടാ​യ​​ത്.

Related posts

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി

Aswathi Kottiyoor

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് ഇന്ന്………..

Aswathi Kottiyoor

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*

Aswathi Kottiyoor
WordPress Image Lightbox