കേളകം: ലഹരിക്കെതിരെ കൈകോർത്ത്ചെട്ടിയാംപറമ്പ് ഗവ.യു.പി.സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.ഒരു മാസത്തെ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായാണ്ജാഗ്രത സമിതിയും പി. ടി.എയും വിദ്യാർത്ഥികളും ചേർന്ന് സ്‌കൂൾ ഗ്രൗണ്ടിൽ മനുഷ്യച്ചങ്ങല തീർത്തത്.പി.ടി.എ പ്രസിഡന്റ് ടി.ബി.വിനോദ് കുമാർ, പ്രഥമാധ്യാപിക പി.കെ.കുമാരി, കെ.ടി.ഷാജി, പി.എൻ.രതീഷ്, കെ.ആർ.വിനു എന്നിവർ നേതൃത്വം നൽകി.
ലഹരിക്കെതിരെ ബോധവത്കരണം
കണിച്ചാർ: കാപ്പാട് സാംസ്‌കാരിക വേദിയും കാപ്പാട് വായനശാലയും ഗ്രന്ഥാലയവും കണിച്ചാറിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളും കച്ചവടക്കാരുമുൾപ്പെടെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ ദീപം തെളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സാംസ്‌കാരിക വേദി പ്രസിഡന്റ് എം.വി.രാജീവൻ അധ്യക്ഷത വഹിച്ചു.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ ലഹരിവിരുദ്ധ സന്ദേശം നൽകി.എക്‌സൈസ് ഓഫീസർ പി.എസ്.ശിവദാസൻ ബോധവത്കരണ ക്ലാസ്സെടുത്തു.പ്രജിത്ത് പൊന്നോൻ, എം.വി.മുരളീധരൻ, തോമസ് കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.