24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എ.കെ.സി.സി കണിച്ചാർ യൂണിറ്റിന്റെ അക്ഷീണ പ്രയത്നം; സൂസന് ഇനി സുരക്ഷിത ഭവനം
Kerala

എ.കെ.സി.സി കണിച്ചാർ യൂണിറ്റിന്റെ അക്ഷീണ പ്രയത്നം; സൂസന് ഇനി സുരക്ഷിത ഭവനം

കണിച്ചാർ: എ.കെ.സി.സിയുടെ അക്ഷീണ പ്രയത്നത്തിനൊടുവിൽ സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന സൂസന്റെ സ്വപ്നം പൂവണിയുന്നു. എ.കെ.സി.സിയുടെ നേതൃത്വത്തിൽ കണിച്ചാർ ആറ്റാഞ്ചേരി തെക്കേ പുത്തൻപുരയ്ക്കൽ സൂസന് നിർമിച്ചു നൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽദാന കർമ്മം കണിച്ചാർ സെൻറ്. ജോർജ് ചർച്ച് അസി. വികാരി അജീഷ് നിർവഹിച്ചു.

700 സ്ക്വയർ ഫീറ്റിൽ ഭൂരിഭാഗം പണികളും പൂർത്തീകരിച്ച് നൽകിയ വീടിന്റെ ശേഷിക്കുന്ന മിനുക്കുപണികൾക്കായി ചടങ്ങിൽ ധനസഹായവും നൽകി. എ.കെ.സി.സി ഫെറോന പ്രസിഡന്റ് ജോർജ് കാനാട്ട് ധനസഹായം കുടുംബത്തിന് കൈമാറി. കണിച്ചാർ യുണിറ്റ് പ്രസിഡന്റ് ജോർജ് പുലിക്കുന്നേൽ, സെക്രട്ടറി ജോയ് മാടശ്ശരി, ബ്രിട്ടോ ജോസ്, തോമസ് മറ്റത്തിൽ, സണ്ണി വടക്കേകൂറ്റ്, തോമസ് പുന്നത്തറ, ജോർജ് കൊച്ചുപുര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്, കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

ഓണം മേളയിൽ വിപണി പിടിച്ച് സപ്ലൈക്കോ; 132 കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor

വൈദ്യുത വാഹനങ്ങൾ വർധിച്ചു ; പഴയ ചാർജിങ്‌ പോയിന്റുകൾ നവീകരിക്കും

Aswathi Kottiyoor
WordPress Image Lightbox