തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നീര്‍ച്ചാല്‍, കാക്കത്തോട്, അവേര അബ്ദുള്‍റഹ്മാന്‍ കോളനി, കടലായി
ശിവജി മുക്ക് എന്നീ സ്ഥലങ്ങളില്‍ പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകളിലും 11 കെ വി ലൈനിലും നവംബര്‍ ഒന്ന് മുതല്‍ വൈദ്യുതി പ്രവഹിക്കും. ലൈന്‍ വലിക്കാന്‍ സ്ഥാപിച്ച തൂണുകളിലും സ്റ്റേ കമ്പികളിലും സ്പര്‍ശിക്കാനോ വളര്‍ത്തു മൃഗങ്ങളെ കെട്ടിയിടാനോ പാടില്ല. ലൈനില്‍ നിന്നും നിശ്ചിത ദൂരപരിധിയില്‍ വൃക്ഷലതാദികള്‍ വളര്‍ത്താനും പാടില്ല. നിര്‍ദേശങ്ങള്‍ പാലിക്കാതെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ബോര്‍ഡ് ഉത്തരവാദിയായിരിക്കില്ലെന്ന് കെ എസ് ഇ ബി ചൊവ്വ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
27/10/2022