24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​ന്‍ കു​ടും​ബ​ശ്രീ ബ​സാ​ര്‍
Kerala

ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​ന്‍ കു​ടും​ബ​ശ്രീ ബ​സാ​ര്‍

ക​ണ്ണൂ​ർ: ഉ​പ്പും മു​ള​കും മാ​ത്ര​മ​ല്ല വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സ​ക​ല സാ​ധ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി കു​ടും​ബ​ശ്രീ ബ​സാ​ര്‍. കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കു​ടും​ബ​ശ്രീ ബ​സാ​ര്‍ ക​ല്യാ​ശേ​രി ഇ​രി​ണാ​വ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

പ​ല​ച​ര​ക്കും പ​ച്ച​ക്ക​റി​ക​ളും മാ​ത്ര​മ​ല്ല, വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും അ​ല​ങ്കാ​ര വ​സ്തു​ക്ക​ളു​മെ​ല്ലാം ഇ​വി​ടെ ല​ഭി​ക്കും. തേ​ന്‍,സ്‌​ക്വാ​ഷ്, പ​ല​ഹാ​ര​ങ്ങ​ള്‍, ക​റി​പ്പൊ​ടി​ക​ള്‍,നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍, ച​വി​ട്ടി​ക​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി മു​ന്നൂ​റി​ല​ധി​കം വൈ​വി​ധ്യ​ങ്ങ​ളാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. ഇ​തി​ല്‍ എ​ൺ​പ​ത് ശ​ത​മാ​ന​വും കു​ടും​ബ​ശ്രീ​യു​ടെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്.

കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ 20 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ബ​സാ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. 200 ഓ​ളം കു​ടും​ബ​ശ്രീ സം​രം​ഭ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല​ത്തി​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം രൂ​പീ​ക​രി​ച്ചാ​ണ് ബ​സാ​ര്‍ എ​ന്ന ആ​ശ​യം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്.

ഇ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കൊ​പ്പം ജി​ല്ല​യി​ലെ മ​റ്റ് കു​ടും​ബ​ശ്രീ​ക​ളു​ടെ​യും പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ളും ബ​സാ​റി​ല്‍ കി​ട്ടും.
ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​ത സം​രം​ഭ​ക​ത്വ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് ബ​സാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​മ്പ​ത് ശ​ത​മാ​നം വാ​ട​ക​ക്കി​ഴി​വും ന​ല്‍​കി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ നി​യോ​ഗി​ക്കു​ന്ന മൂ​ന്നം​ഗ സ​മി​തി​യാ​ണ് ബ​സാ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ക.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ഹോം ​ഡെ​ലി​വ​റി​യും ഒ​രു​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​മാ​സം പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​എം. സു​ര്‍​ജി​ത്ത് പ​റ​ഞ്ഞു. മൂ​ന്ന് സെ​യി​ല്‍​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​ട​ങ്ങാ​നും ആ​ലോ​ച​ന​യു​ണ്ട്. വി​പ​ണി വി​ല​യി​ലും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​സാ​റി​ല്‍ ല​ഭി​ക്കും. എം.​ വി​ജി​ന്‍ എം​എ​ല്‍​എ ബ​സാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

Related posts

സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറി: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളം സമ്പൂർണ മാലിന്യമുക്തം ; ആദ്യഘട്ട പ്രവർത്തനം ജൂൺ 5ന്‌ പൂർത്തിയാക്കും

Aswathi Kottiyoor

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം: സ്ഥലമുടമ തൂങ്ങി മരിച്ചത് ദിവസങ്ങൾക്കു മുൻപ്; അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox