: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മാച്ച് ഫീയിൽ വർധന പ്രഖ്യാപിച്ച് ബിസിസിഐ. പുരുഷ ടീമിന് ലഭിക്കുന്ന അതേ വേതനം വനിതാ താരങ്ങൾക്കും ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ടെസ്റ്റിന് 15 ലക്ഷം രൂപ, ഏകദിനങ്ങൾക്ക് ആറ് ലക്ഷം രൂപ, ട്വന്റി-20 മത്സരങ്ങൾക്ക് മൂന്ന് ലക്ഷം രൂപ എന്ന പുരുഷ ടീമിന്റെ പ്രതിമത്സര വേതനം വനിതകൾക്കും ലഭിക്കും. എന്നാൽ ഗ്രേഡ് അടിസ്ഥാനത്തിലുള്ള വാർഷിക പ്രതിഫല തുകയിലെ ഇരു ടീമുകൾ തമ്മിലുള്ള ഭീമാകാരമായ അന്തരം തുടരും.
വേർതിരിവ് അവസാനിപ്പിക്കുന്നതിലെ ആദ്യ പടിയാണിതെന്നും തന്റെ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് നിർവഹിച്ചെന്നും പുതിയ നയം പ്രഖ്യാപിക്കവെ ഷാ പറഞ്ഞു. തീരുമാനത്തെ വനിതാ താരങ്ങളുടെ സംഘടന സ്വാഗതം ചെയ്തു.