24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്രണയപ്പക; ചങ്ങനാശേരിയില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു
Kerala

പ്രണയപ്പക; ചങ്ങനാശേരിയില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു

ചങ്ങനാശേരിക്കു സമീപം കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ വച്ചായിരുന്നു ആക്രമണം.

കത്രികകൊണ്ടുള്ള ആക്രമണത്തില്‍ ഇടതുകൈ വിരലില്‍ കുത്തേറ്റ പെണ്‍കുട്ടി സ്റ്റേഷനിലേയ്ക്ക് ഓടികയറുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല.

സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ്. ആക്രമണത്തിനു പിന്നില്‍ പ്രണയപ്പകയാണെന്നാണ് പോലീസിന്‍റെ നിഗമനം.

പാമ്പാടി സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്. സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നപ്പോഴായിരുന്നു ആക്രമണം.

Related posts

ചൊവ്വാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് 30,905 ആരോഗ്യ പ്രവർത്തകർ

Aswathi Kottiyoor

ലോജിസ്റ്റിക് മാനേജ്മെന്റ് ഡിപ്ലോമ

Aswathi Kottiyoor

റെയിൽവേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ർമാരു​ടെ ഒ​ഴി​വ് 570; അ​മി​ത ജോ​ലിഭാ​രം

Aswathi Kottiyoor
WordPress Image Lightbox