24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാഷണല്‍ ലോക് അദാലത്ത് 12ന്*
Kerala

നാഷണല്‍ ലോക് അദാലത്ത് 12ന്*

കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. നവംബര്‍ 12ന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടക്കുക. ഇതിന് പുറമെ മജിസ്‌ട്രേറ്റ് കോടതികളില്‍ സ്‌പെഷ്യല്‍ സിറ്റിങ്ങും നടക്കും. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലവിലില്ലാത്ത പരാതികളും പരിഗണിക്കും. പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ എത്തി പിഴയടക്കാനുള്ള അവസരവുമുണ്ടാകും. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ അറിയിപ്പ് സഹിതം ഹാജരാകണമെന്ന് സെക്രട്ടറി (സബ്ജഡ്ജ്) അറിയിച്ചു. ഫോണ്‍: 0490 2344666, 0490 2993328.
27/10/2022

Related posts

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു…………

Aswathi Kottiyoor

ബ​ഫ​ർ​സോ​ൺ: ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം

Aswathi Kottiyoor

ചൂട് കൂടുന്നു: ജാ​ഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Aswathi Kottiyoor
WordPress Image Lightbox