25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • തു​ലാ​വ​ർ​ഷം ര​ണ്ടു ദി​വ​സ​ത്തി​ന​കം; സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്
Kerala

തു​ലാ​വ​ർ​ഷം ര​ണ്ടു ദി​വ​സ​ത്തി​ന​കം; സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

സം​​​സ്ഥാ​​​ന​​​ത്തു ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം തു​​​ലാ​​​വ​​​ർ​​​ഷ​​​പ്പെ​​​യ്ത്ത് തു​​​ട​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പി​​​ൻ​​​വാ​​​ങ്ങ​​​ലും തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ വ​​​ര​​​വും ഒ​​​രു​​​മി​​​ച്ചു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്താ​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മു​​​ള്ള ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു​​കൂ​​​ടി​​​യ മ​​​ഴ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, തു​​​ലാ​​​വ​​​ർ​​​ഷ​​​മെ​​​ത്തി​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം ഇ​​​തു​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം കാ​​​ല​​​വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തു​​നി​​​ന്നു പി​​​ൻ​​​വാ​​​ങ്ങാ​​​നും തു​​​ലാ​​​വ​​​ർ​​​ഷം പെ​​​യ്തു തു​​​ട​​​ങ്ങാ​​​നു​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നാ​​​ണു നി​​​ല​​​വി​​​ൽ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 20 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ വ​​​രെ 253.1 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 202.2 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റെ​​​ല്ലാ ജി​​​ല്ല​​​ക​​​ളും മ​​​ഴ​​​ക്കു​​​റ​​​വി​​​ൽ വ​​​ല​​​യു​​​ക​​​യാ​​​ണ്. 64 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വു​​​ള്ള ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യാ​​​ണ് ഇ​​​തു​​​വ​​​രെ കാ​​​ര്യ​​​മാ​​​യ മ​​​ഴ ല​​​ഭി​​​ക്കാ​​​ത്ത​​​ത്. 60 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വു​​​ള്ള തൃ​​​ശൂ​​​ർ ജി​​​ല്ല​​​യാ​​​ണു മ​​​ഴ​​​ക്കു​​​റ​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​തു​​​ള്ള​​​ത്.

മ​​​ല​​​പ്പു​​​റ​​​ത്ത് 40 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വും കാ​​​സ​​​ർ​​​ഗോ​​​ഡ് 32 ശ​​​ത​​​മാ​​​ന​​​വും മ​​​ഴ​​​ക്കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മ​​​റ്റ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും മ​​​ഴ​​​ക്കു​​​റ​​​വ് 10 ശ​​​ത​​​മാ​​​ന​​​ത്തി​​​നും 30 ശ​​​ത​​​മാ​​​ന​​​ത്തി​​​നും ഇ​​​ട​​​യി​​​ലാ​​​ണ്.

Related posts

അതിതീവ്ര മഴ; പി.എസ്.സി പരീക്ഷകൾ മാറ്റി

Aswathi Kottiyoor

തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം ; പരാതി പരിഹാരത്തിന്‌ പോർട്ടൽ

Aswathi Kottiyoor

വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ സമിതി

Aswathi Kottiyoor
WordPress Image Lightbox