22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പിഴവുകളിൽ പഠിച്ച് കെഎംഎസ്‌സിഎൽ: പേവിഷ വാക്സീൻ ഇരട്ടി വാങ്ങും
Kerala

പിഴവുകളിൽ പഠിച്ച് കെഎംഎസ്‌സിഎൽ: പേവിഷ വാക്സീൻ ഇരട്ടി വാങ്ങും

സർക്കാർ പ്രഖ്യാപിച്ച തെരുവുനായ നിയന്ത്രണവും വാക്സീനേഷനും എങ്ങുമെത്താൻ പോകുന്നില്ലെന്ന് മുൻകൂട്ടി കണ്ട് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ.

2023–24 വർഷത്തേക്കുള്ള പേവിഷ വാക്സീന്റെ ഓർഡർ ഇരട്ടിയാക്കി. കഴിഞ്ഞ വർഷത്തെ പിഴവ് ആവർത്തിക്കാതെ മൂന്നു മാസം മുൻപ് തന്നെ ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ഉത്തരേന്ത്യയിൽ ദീപാവലി അവധിയായതിനാൽ കമ്പനികൾക്ക് ടെൻഡർ രേഖകൾ തയാറാക്കാൻ വേണ്ടത്ര സമയം കിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

കോർപറേഷൻ മരുന്ന് സംഭരണത്തിലെ പിഴവുകളിൽ കഴിഞ്ഞ വർഷം ഏറ്റവും വിവാദമായത് പേവിഷ വാക്സീൻ സംഭരണമായിരുന്നു. സംഭരണ നടപടികൾ സാധാരണയിലും മൂന്നു മാസം വൈകിയതോടെ വാക്സീന് കടുത്ത ക്ഷാമം നേരിടുകയും വ്യവസ്ഥ പ്രകാരമുള്ള കേന്ദ്ര മരുന്ന് ലാബിന്റെ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ ഇക്വീൻ ആന്റി റേബീസ് വാക്സീൻ ഇറക്കേണ്ടിയും വന്നു.

ഇത്തവണ ഈ പിഴവ് ആവർത്തിക്കാതിരിക്കാൻ കോർപറേഷൻ ശ്രദ്ധിച്ചിട്ടുണ്ട്. 2023–24 വർഷത്തേക്ക് മരുന്ന് സംഭരിക്കുന്നതിനുള്ള ടെൻഡർ 22ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കഴി‍ഞ്ഞ വർഷം ഡിസംബർ 4നാണ് െടൻഡർ നടപടികൾ ആരംഭിച്ചത്.

കൂടുതൽ മരുന്ന് സംഭരിക്കുന്നു

ഇക്വീൻ ആന്റി റേബീസ് വാക്സീൻ മുൻ വർഷം 1,66,469 വയ്‌ൽ സംഭരിച്ചിരുന്നത് ഇത്തവണ 3,21,462 ആക്കി ഉയർത്തിയിട്ടുണ്ട്. പേവിഷത്തിന് തൊലിപ്പുറത്ത് നൽകുന്ന ഇൻട്രാ ഡെർമൽ വാക്സീൻ 6.20 ലക്ഷത്തിൽ നിന്ന് 8.18 ലക്ഷം ആക്കി ഉയർത്തി.

Related posts

ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തിൽ വിലസും

Aswathi Kottiyoor

വിദേശ മദ്യവുമായി പുത്തലം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor

ശബരിമലയിൽ‍ ഭക്തരെ പ്രവേശിപ്പിക്കും; ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് .

Aswathi Kottiyoor
WordPress Image Lightbox