25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ പുതിയ 12 ഉന്നതപഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി
Kerala

സംസ്ഥാനത്ത്‌ പുതിയ 12 ഉന്നതപഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാൻ 12 പുതിയ ഉന്നത പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി. ഗവേഷണം, ഇൻക്യുബേഷൻ, പുതുമയുള്ള പഠനരീതി തുടങ്ങിയവ ലക്ഷ്യംവച്ചുള്ളതാണ്‌ ഈ സ്ഥാപനങ്ങൾ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച്‌ ഘട്ടംഘട്ടമായി ഇവ ആരംഭിക്കുമെന്ന്‌ ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂർണ പരിഷ്‌കരണം ലക്ഷ്യമിട്ട്‌ രൂപീകരിച്ച കമീഷനുകൾ തയാറാക്കിയ റിപ്പോർട്ടിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടാൻ ഉന്നതവിദ്യഭ്യാസ കൗൺസിൽ സംഘടിപ്പിച്ച ദ്വിദിന കൊളോക്വിയത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ തുടങ്ങണമെന്ന്‌ കമീഷൻ ശുപാർശ ചെയ്‌ത സ്ഥാപനങ്ങളിൽപ്പെട്ടവയാണ്‌ ഈ 12 എണ്ണവും. ഇവ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ തേടുകയാണ്‌.

ഭാവിയിൽ സംസ്ഥാനത്ത്‌ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഉന്നത പഠനകേന്ദ്രങ്ങൾ

● അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗവേഷണം ത്വരിതപ്പെടുത്താൻ കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ സയൻസ്‌ ടെക്‌നോളജി ആൻഡ്‌ ഇന്നൊവേഷൻ
● കേരളം പൊതുവായി നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്കും ഗവേഷണങ്ങൾക്കും- കേരള നോളജ്‌ കൺസോർഷ്യം
● അക്കാദമിക്‌ കമ്പ്യൂട്ടേഷനുള്ള കേന്ദ്രം കേരള സെന്റർ ഫോർ അക്കാദമിക്‌ കമ്പ്യൂട്ടിങ്‌
● ഗവേഷകർക്ക്‌ പൊതുവായി ഉപയോഗിക്കാനുള്ള ലാബ്‌ സംവിധാനം കേരള സ്‌റ്റേറ്റ്‌ നെറ്റ്‌വർക്ക്‌ ഓഫ്‌ റിസർച്ച്‌ ഫെസിലിറ്റി
● ശാസ്‌ത്ര സാങ്കേതിക കൗൺസിലിന്‌ കീഴിലെ സ്ഥാപനങ്ങളെ ഒരുമിപ്പിച്ച്‌ കേരള സ്‌റ്റേറ്റ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി അക്കാദമി
● സാമൂഹ്യശാസ്‌ത്രാ വിഷയങ്ങളിലെ പഠനത്തിന്‌ -കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്‌വാൻസ്‌ഡ്‌ സ്റ്റഡീസ്‌
● നയരൂപീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോളിസി സ്റ്റഡീസ്‌
● ജനഡർ സ്റ്റഡീസ്‌ പഠനം പ്രോത്സാഹിപ്പിക്കാൻ -ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജെൻഡർ ഈക്വിറ്റി
● മലയാളമടക്കമുള്ള ഭാഷകളുടെ വികസനത്തിനും വിവർത്തനങ്ങൾക്കും കേരള ലാഗ്വേജ്‌ നെറ്റ്‌വർക്ക്‌
● സാങ്കേതിക പദാവലികൾ മലയാളത്തിലാക്കാൻ ലാഗ്വേജ്‌ ടെക്‌നോളജി മിഷൻ
● തദ്ദേശഭാഷ പഠനത്തിന്‌ -സെന്റർ ഫോർ ഇൻഡിജിനസ്‌ ലാഗ്വേജ്‌ ഓഫ്‌ കേരള
● കാലാവസ്ഥ പഠനത്തിന്‌ ക്ലൈമറ്റ്‌ സ്റ്റഡീസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, എന്നിവയാണ്‌ കാലക്രമേണ സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുള്ളത്‌.

Related posts

കു​ട്ടി​ക്ക​ട​ത്തി​ന് സാ​ധ്യ​ത; ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ​യും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

Aswathi Kottiyoor

അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

Aswathi Kottiyoor

ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കൽ: വീഡിയോ പ്രചാരണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox