28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധം: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയതിൽ പ്രതികരണവുമായി ഗൂഗിൾ.
Kerala

ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധം: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയതിൽ പ്രതികരണവുമായി ഗൂഗിൾ.

വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയതിൽ പ്രതികരണവുമായി ഗൂഗിൾ. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധമാണെന്നും ഗൂഗിൾ അറിയിച്ചു.

ആൻഡ്രോയിഡും ഗൂഗിൾ പ്ലേയും നൽകുന്ന സാങ്കേതികവിദ്യ, സുരക്ഷ, ഉപഭോക്തൃ സംരക്ഷണം എന്നിവയിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളോട് എന്നും പ്രതിജ്ഞാബദ്ധരാണ്. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു.

വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. 936.44 കോടി രൂപയാണ് പിഴയിട്ടത്. വിപണിയിലെ ആധിപത്യം സ്വന്തം പേയ്മെന്‍റ് ആപ്പുകൾക്കായി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയാണ് പിഴയിട്ടത്.

കഴിഞ്ഞ ദിവസം 1,337.76 കോടി രൂപ പിഴയിട്ടിരുന്നു. ഇതോടെ ആകെ പിഴ 2,274 കോടി രൂപയായി. ഇന്ത്യയിൽ ഗൂഗിൾ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്. ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗമാണ് കണ്ടെത്തിയത്.

ഗൂഗിളിന്‍റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ഹാൻഡ്സെറ്റ് നിർമാതാക്കളുമായുള്ള ആൻഡ്രോയ്ഡ് ലൈസൻസിംഗ് വ്യവസ്ഥകളിലെ ഏകാധിപത്യം, സ്വന്തം ആപ്പുകൾക്കും സേവനങ്ങൾക്കും ആനുപാതികമല്ലാത്ത പ്രാമുഖ്യം നൽകൽ തുടങ്ങിയവയാണ് പിഴയ്ക്ക് കാരണമായത്.

Related posts

കോവിഷീൽഡും കോവാക്‌സിനും എടുത്തവർക്ക് ബൂസ്റ്ററായി കോർബെവാക്‌സ്

Aswathi Kottiyoor

അടക്കാത്തോട് പള്ളിയിലെ മോഷണം ഡോഗ്സ് സ്ക്വാഡ് പരിശോധന നടത്തുന്നു

Aswathi Kottiyoor

ബം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ ; ജിം​നേ​ഷ്യ​വും നീ​ന്ത​ല്‍​ക്കു​ള​വും അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox