24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്‌കൂൾ കുട്ടികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി: പിടിച്ചെടുത്തത് 185 നൈട്രോ സെപാം ഗുളികകള്‍
Kerala

സ്‌കൂൾ കുട്ടികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി: പിടിച്ചെടുത്തത് 185 നൈട്രോ സെപാം ഗുളികകള്‍

സ്‌കൂൾ കുട്ടികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി. മാനസിക രോഗികൾ കഴിക്കുന്ന ‘നൈട്രോ സെപാം’ ഗുളികകളാണ് പിടിച്ചെടുത്തത്. 185 നൈട്രോ സെപാം ഗുളികകളാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് പിടികൂടി.

ഒരു സ്ട്രിപ്പിന് 50 രൂപയാണ് ഗുളികയുടെ യാഥാര്‍ത്ഥ വില. എന്നാൽ, ഒരു ഗുളികയ്‌ക്ക് അമ്പത് രൂപ ഈടാക്കിയാണ് ഇവർ കുട്ടികൾക്ക് വിൽപന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

മാനസിക രോഗത്തിന്റെ ചികിത്സയ്‌ക്കായി നൽകുന്ന ഗുളികയായ നൈട്രോ സെപാം സാധാരണക്കാർ കഴിക്കുമ്പോൾ മയക്കം അനുഭവപ്പെടുമെന്നാണ് പറയപ്പെടുന്നത്. എം.ഡി.എം.എ പോലുള്ള മറ്റ് മയക്കുമരുന്നുകളിലേക്ക് മാറുന്നതിന് ഇത്തരം ഗുളികകളുടെ ഉപഭോഗം കാരണമാകും. കൂടാതെ, കുട്ടികൾക്ക് താങ്ങുന്ന വിലയിൽ നൈട്രോ സെപാം ഗുളികകൾ ലഭിക്കുമെന്നതും ആവശ്യക്കാരെ വർധിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നായാണ് ഗുളികകളുമായി ലഹരി സംഘത്തെ പിടികൂടിയത്. തുടർന്ന്, ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിൽപന രീതിയെക്കുറിച്ച് പ്രതികൾ വിശദമാക്കിയത്. സ്‌കൂളുകളുടെ സമീപം ലഹരി മരുന്ന് വിൽക്കാനായി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഇത്തരം ലഹരി മരുന്ന് വിൽക്കുന്ന കൂടുതൽ സംഘങ്ങളുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.

Related posts

കാറ്ററിങ് സർവീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദ്ദേശം നൽകി

Aswathi Kottiyoor

ആയുഷ് മേഖലയിൽകൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വാല്മീകിജയന്തി:രാമഹൃദയം പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox