വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി പശുവിനെ കൊന്നു. പഴൂര്‍ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ മാത്രം മൂന്ന് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനെ കടുവ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഐലക്കാട് രാജന്‍ എന്നയാളുടെ പശുവിനെയും ആക്രമിച്ചിരുന്നു. ഒരുമാസത്തിനിടെ ഒന്‍പത് പശുക്കളാണ് ചീരാലില്‍ കടുവയുടെ അക്രമണത്തില്‍ കൊല്ലപെട്ടത്. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉല്‍പ്പടെ തുടര്‍ച്ചയായി കടുവയിറങ്ങുന്നുണ്ട്. ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡാണ് ഇന്നലെ നാട്ടുകാര്‍ ഉപരോധിച്ചത്. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.