അരിക്കു പിന്നാലെ പച്ചക്കറി വിലയും ഉയരങ്ങൾ താണ്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചെറിയ ഉള്ളിയുടെ വില വര്‍ധിച്ചത് കിലോയ്ക്ക് 30 രൂപ. രണ്ടാഴ്ച മുമ്പ് 45 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോള്‍ 75 രൂപയാണ് ചില്ലറ വ്യാപാരത്തിലെ വില.
ഉത്പാദനത്തിലെ കുറവാണ് പെട്ടെന്നുള്ള വില വര്‍ധനയ്ക്കു കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. നേരത്തേ സവാള വില ഉയര്‍ന്ന് കിലോയ്ക്ക് നൂറിലെത്തിയ സമാന രീതിയിലാണ് ഉള്ളിയുടെ വിലക്കയറ്റവും. ബീന്‍സ്, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. മൂന്നിനും ചില്ലറവില 80 രൂപയാണ്.