26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഹൈക്കോടതിയിൽ ഇന്ന് വൈകുന്നേരം പ്രത്യേക സിറ്റിംഗ്; ഗവർണറുടെ നിർദേശം പരിഗണിക്കും
Kerala

ഹൈക്കോടതിയിൽ ഇന്ന് വൈകുന്നേരം പ്രത്യേക സിറ്റിംഗ്; ഗവർണറുടെ നിർദേശം പരിഗണിക്കും

ഗവർണറുടെ രാജിയാവശ്യം ചോദ്യം ചെയ്തുകൊണ്ട് ഒമ്പതു സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഹൈക്കോടതിയെ സമീപിച്ചു. അവധി ദിവസത്തിൽ അടിയന്തര സിറ്റിംഗിലൂടെ ഇന്നു തന്നെ ഹർജി ഹൈക്കോടതി പരിഗണിക്കും. വൈകുന്നേരം നാലിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക.

വിസി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഒമ്പതു വിസിമാരുടെ അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ഇതിൻപ്രകാരം പ്രത്യേക സിറ്റിംഗ് ചേരാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയായിരുന്നു.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വിസിമാരോട് തിങ്കളാഴ്ച രാവിലെ 11.30ന് മുമ്പ് രാജിവയ്ക്കാനായിരുന്നു ഗവർണർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രാജിവയ്ക്കില്ലെന്ന് വിസിമാർ ഗവർണറെ രേഖാമൂലം അറിയിച്ചു.

Related posts

*ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത*

Aswathi Kottiyoor

ഇരിട്ടി എം ജി കോളേജിൽ റൂസ പദ്ധതിയിൽ നിർമ്മിച്ച അക്കാദമിക്ക് ബ്ലോക്ക് കെട്ടിടോദ്ഘാടനം 15 ന് ശനിയാഴ്ച

Aswathi Kottiyoor

ഉ​മ്മ​ൻ ചാ​ണ്ടി​യും സു​ധാ​ക​ര​നും ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox