22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ISR0 യ്ക്ക് ചരിത്ര നിമിഷം;പതിനാറ് ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തിൽ
Kerala

ISR0 യ്ക്ക് ചരിത്ര നിമിഷം;പതിനാറ് ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തിൽ

ചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 16 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചു. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നു. ആദ്യഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങൾ വേർപെടുന്നത് നീണ്ട പ്രവർത്തനമാണെന്നും, വിവരങ്ങൾ ലഭ്യമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചത്.
നിലവിൽ അത് സംബന്ധിച്ച വിവരങ്ങൾ ഐസ്ആർഓയ്ക്കും ലഭ്യമല്ലെന്നും അത് ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കാമെന്നും 16 ഉപഗ്രഹങ്ങളെ പ്രതീക്ഷിച്ചതിൽ നിന്ന് അണുവിട മാറാതെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള 20 ഉപഗ്രഹങ്ങളും വിജയകരമായി വേർപെടുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. ചരിത്രപരമായ നിമിഷത്തിൽ എല്ലാ ടീം അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. കരാർ പ്രകാരമുള്ള അടുത്ത 36 ഉപഗ്രങ്ങളെ (LVM3 M3) കൂടി വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിഷനെ പിന്തുണച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുത്തത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഘല വിന്ന്യസിച്ച് ഇന്‍റർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യവിക്ഷേപണം നടത്തിയത്. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. കഴിഞ്ഞ ദിവസം രാത്രി 12.07 ന് കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. അവസാനവട്ട തയ്യാറെടുപ്പുകളും സൂക്ഷ്മശ്രദ്ധയോടെ പൂർത്തിയാക്കി ഒടുവിൽ 12.7ന് തന്നെ വിക്ഷേപണം നടന്നു.

ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഈ റോക്കറ്റ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിന്‍റെ വാഹനവും ജിഎസ്എൽവി മാർക് 3 യാണ്. ഭൂമിയോടടുത്ത ഭ്രമണപഥം ലക്ഷ്യമിടുന്നതുകൊണ്ട് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം3) എന്ന പേരിലാണ് ജിഎസ്എൽവി മാർക്ക് 3 ഈ ദൗത്യത്തിൽ ഉപയോഗിക്കുക. 648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു.

Related posts

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മദ്രാസ് ഐഐടിയിൽ 32 വിദ്യാർഥികൾക്കു കൂടി കോവിഡ്

Aswathi Kottiyoor

ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു. തലശേരി > ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ സ്‌ത്രീയുടെ കാൽപാദം അറ്റു.

Aswathi Kottiyoor
WordPress Image Lightbox