അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ചത്.സൈനിക ഉദ്യോഗസ്ഥരാണ് വിവരം വീട്ടില്‍ വിളിച്ച് അറിയിച്ചതെന്ന് കുടുംബം അറിയിച്ചു. നാലുവര്‍ഷമായി സൈന്യത്തിലായിരുന്നു അശ്വിന്‍.