26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേരള സവാരി: ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം
Kerala

കേരള സവാരി: ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ- ടാക്‌സി പദ്ധതിയായ കേരളസവാരിയിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി രജിസ്റ്റർ ചെയ്യാം. പ്ലേസ്റ്റോറിൽ നിന്ന് കേരളസവാരി ഡ്രൈവർ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം വാഹനത്തിന്റെ രേഖകൾ, ഡ്രൈവർ ലൈസൻസ് എന്നിവ അപ് ലോഡ് ചെയ്യണം. തുടർന്ന് രജിസ്‌ട്രേഷൻ ഫീസ് അടക്കണം. നിലവിൽ കേരള സവാരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്. ആപ്പ് ഉപയോഗിക്കുന്നതിനായുള്ള പരിശീലനത്തിനും കൂടുതൽ വിവരങ്ങൾക്ക്: 9072272208.

Related posts

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

കോഴിക്കോട്ട് ബസില്‍ മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചു; പ്രതി കസ്റ്റഡിയില്‍.*

Aswathi Kottiyoor

വിലക്കയറ്റം തടയാൻ കഴിഞ്ഞു; സർക്കാർ ഇടപെടൽ ഫലപ്രദമെന്ന്‌ മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor
WordPress Image Lightbox