21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ‘ദീപാവലി വരുന്നു….ജാഗ്രത വേണം’; ഡൽഹി നഗരത്തിൽ വായു മലിനീകരണം കുറയുന്നതായി റിപ്പോർട്ടുകൾ
Kerala

‘ദീപാവലി വരുന്നു….ജാഗ്രത വേണം’; ഡൽഹി നഗരത്തിൽ വായു മലിനീകരണം കുറയുന്നതായി റിപ്പോർട്ടുകൾ

കോവിഡിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ 20 ശതമാനം കുറവുണ്ടായതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ). നഗരത്തിലെ 81 എയർ ക്വാളിറ്റി പരിശോധനാ കേന്ദ്രങ്ങളിലെ ഡേറ്റ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2015 ജനുവരി 1 മുതൽ 7 വർഷത്തെ വായുനിലവാരം പരിശോധിച്ചതിൽ നിന്നാണ് നഗരത്തിന് ആശ്വാസമാകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.കോവിഡിനു മുൻപ്, ഒക്ടോബർ 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സമയത്തെ പിഎം 2.5ന്റെ നില 180–190 എന്നാണു ശരാശരി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കോവിഡ് സമയത്തിനു ശേഷം ഇതു 150–160 എന്ന നിലയിലേക്കു താഴ്ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Related posts

പാലായില്‍ ടിപ്പറിന് പിന്നില്‍ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച, മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

Aswathi Kottiyoor

വ​ട​ക​ര​യി​ൽ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; കാ​ർ ക​ത്തി​ച്ചു

Aswathi Kottiyoor
WordPress Image Lightbox