യൂണിയൻ തെരഞ്ഞെടുപ്പിൽ SFI സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ കണ്ണൂർ എസ്എൻ കോളേജിൽ സംഘർഷം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അധ്യാപകരെ SFI പ്രവർത്തകർ പത്ത് മിനിറ്റോളം പൂട്ടിയിട്ടു. SFI പത്രിക തള്ളിയതോടെ KSU ജനറൽ ക്യാപ്റ്റൻ സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് കോളേജ് ക്യാമ്പസിൽ പൊലീസിനെ വിന്യസിച്ചു. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തുടർന്ന് വെള്ളിയാഴ്ച കോളേജിന് അവധിയും നൽകി.