22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിൽ ഈ വര്‍ഷം നികുതി പിരിച്ചത്‌ 11,175 കോടി
Kerala

കേരളത്തിൽ ഈ വര്‍ഷം നികുതി പിരിച്ചത്‌ 11,175 കോടി

കേരളത്തിൽനിന്ന് ‌നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ നികുതി തുകയായി 11,175 കോടി രൂപ പിരിച്ചെടുത്തെന്ന് ആദായ നികുതിവകുപ്പ് പ്രിൻസിപ്പൽ ചീഫ് കമീഷണർ രവിചന്ദ്രൻ രാമസ്വാമി പറഞ്ഞു. ആദായ നികുതിവകുപ്പ് പ്രിൻസിപ്പൽ ചീഫ് കമീഷണർ എക്സലൻസ് അവാർഡ് വിതരണ പരിപാടി ‘ആമോ​ഗ’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പ് സാമ്പത്തികവർഷം 23,000 കോടി രൂപ നികുതി പിരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 41 ശതമാനം പൂർത്തിയായി. വരുമാന സ്രോതസ്സിൽനിന്ന് കുറയ്ക്കുന്ന നികുതി (ടിഡിഎസ്) സംബന്ധിച്ച സർവേകൾ കാര്യക്ഷമമായി നടക്കുന്നതിനാലാണ് കൂടുതൽ നികുതി പിരിച്ചെടുക്കാനായത്. ടിഡിഎസ് പിരിക്കൽ 60 ശതമാനം വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംആർസി മുൻ എംഡി ഡോ. ഇ ശ്രീധരൻ, ചലച്ചിത്രതാരം മഞ്ജു വാര്യർ, ജ്യോതിർ​ഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫ്നി ബോർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ എന്നിവർ പങ്കെടുത്തു.

Related posts

ഇവിടെ പ്രോഗ്രാമിങ്‌ സിമ്പിളാണ്‌, പവർഫുള്ളും

Aswathi Kottiyoor

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

Aswathi Kottiyoor

ചാന്ദ്രയാൻ 3: ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox