24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ-​സ്വി​ഫ്റ്റ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ബാ​ധ്യ​ത​യാ​കു​ന്നു
Kerala

കെ-​സ്വി​ഫ്റ്റ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ബാ​ധ്യ​ത​യാ​കു​ന്നു

ആ​ഡം​ബ​ര ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​ത​ന്ത്ര ക​മ്പി​നി​യാ​യ കെ-​സ്വി​ഫ്റ്റ് ക​മ്പ​നി​യും കെ​എ​സ്ആ​ർ​ടി​സി​യെ പി​ഴി​യു​ന്നു. യാ​തൊ​രു മൂ​ല​ധ​നനി​ക്ഷേ​പ​വു​മി​ല്ലാ​ത്ത കെ-​സ്വി​ഫ്റ്റ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്നും ഇ​തു​വ​രെ വാ​ട​ക​യാ​യി ഈ​ടാ​ക്കി​യ​ത് 7.49 കോ​ടി രൂ​പ. ഇ​തു​വ​രെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന് 10 കോ​ടി ന​ല്ക​ണ​മെ​ന്നാ​ണ് കെ-​സ്വി​ഫ്റ്റി​ന്‍റെ ആ​വ​ശ്യം. കെ​എ​സ്ആ​ർ​ടി​സി​യു​ടെ റൂ​ട്ടു​ക​ളി​ൽ കെ-​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ണ് കെ-​സ്വി​ഫ്റ്റി​ന് കെ​എ​സ്ആ​ർ​ടി​സി വാ​ട​ക ന​ല്കേ​ണ്ട​ത്.

കെ-​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ്ലാ​ൻ ഫ​ണ്ട് തു​ക​യി​ൽ​നി​ന്നും 50 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ് സ്വ​ത​ന്ത്ര ക​മ്പ​നി​യാ​യ കെ-​സ്വി​ഫ്റ്റി​ന് 116 ബ​സു​ക​ൾ വാ​ങ്ങി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു ക​മ്പ​നി​ക്ക് ബ​സ് വാ​ങ്ങി​യ​ത് എ​ങ്ങ​നെ എ​ന്ന​തി​ന് ഇ​തു​വ​രെ ഉ​ത്ത​ര​മു​ണ്ടാ​യി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ​വി​ധ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് കെ-​സ്വി​ഫ്റ്റി​ന്‍റെ ബ​സ് സ​ർ​വീ​സ് ന​ട​ത്തി​പ്പ്. വ​രു​മാ​നം കെ-​സ്വി​ഫ്റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ലാ​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ക്കൗ​ണ്ടി​ലാ​ണ് ചേ​ർ​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ​നി​ന്നും ബ​സു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ഓ​ടി​ക്കു​ന്ന​തുപോ​ലെ​യാ​ണ് കെ-​സ്വി​ഫ്റ്റ് കെ​എ​സ്ആ​ർ​ടി​സി​ക്കു​വേ​ണ്ടി ഓ​ടു​ന്ന​ത്. സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ​നി​ന്നും ബ​സ് വാ​ട​ക​യ്ക്കെ​ടു​ക്കു​മ്പോ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റ്റും ബ​സ് ന​ല്കി​യ ക​മ്പ​നി​ത​ന്നെ നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ കെ-​സ്വി​ഫ്റ്റി​ന്‍റെ എ​ല്ലാ ചു​മ​ത​ല​ക​ളും കെ​എ​സ്ആ​ർ​ടി​സി​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

വന്‌ വാ​ട​ക

കെ-​സ്വി​ഫ്റ്റി​ന്‍റെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ​ക്ക് കി​ലോ​മീ​റ്റ​റി​ന് 27 രൂ​പ​യും സെ​മി സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ​ക്ക് 24.30 രൂ​പ​യും സി​റ്റ​ർ ബ​സു​ക​ൾ​ക്ക് 21.37 രൂ​പ​യും കി​ലോ​മീ​റ്റ​റി​ന് കെ​എ​സ്ആ​ർ​ടി​സി വാ​ട​ക​ ന​ല്ക​ണം. കെ-​സ്വി​ഫ്റ്റി​നു​വേ​ണ്ടി വാ​ങ്ങി​യ സി​റ്റി സ​ർ​ക്കു​ല​ർ ന​ട​ത്തു​ന്ന ഇ​ല​ക്‌ട്രി​ക് ബ​സു​ക​ളു​ടെ വാ​ട​ക നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ​രു​മാ​ന​ത്തി​ൽ പി​ന്നി​ൽ

കെ-​സ്വി​ഫ്റ്റ് ന​ട​ത്തു​ന്ന​ത് ആ​ഡം​ബ​ര ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളാ​ണെ​ങ്കി​ലും വ​രു​മാ​ന​ത്തി​ൽ ഏ​റെ പി​ന്നി​ലും ന​ഷ്ട​ത്തി​ലു​മാ​ണ്. ഒ​രു കി​ലോ​മീ​റ്റ​റി​ന്‍റെ വ​രു​മാ​നം (ഇ​പി​കെ​എം) ശ​രാ​ശ​രി 45 രൂ​പ​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റെ ഇ​പി​കെ​എം 60 രൂ​പ വ​രെ​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ റൂ​ട്ട് പെ​ർ​മി​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് കെ- ​സ്വി​ഫ്റ്റ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഡീ​സ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​മ്പു​ക​ളി​ൽ​നി​ന്നാ​ണ്. ബ​സു​ക​ളു​ടെ മു​ഴു​വ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സ്പെ​യ​ർ പാ​ർ​ട്സു​ക​ളും കെ​എ​സ്ആ​ർ​ടി​സി​യു​ടേതാ​ണ്. ഇ​തി​നും പു​റ​മേ​യാ​ണ് കെ-​സ്വി​ഫ്റ്റ് സ​ർ​വീ​സു​ക​ൾ​ക്ക് വാ​ട​ക​യും ന​ല്കേ​ണ്ട​ത്.

സ്വതന്ത്ര കന്പനി

സ്വ​ത​ന്ത്ര ക​മ്പ​നി​യാ​യ കെ-​സ്വി​ഫ്റ്റി​ന് പ്ര​ത്യേ​ക ഡ​യ​റ​ക്ട​ർ ബോ​ർ​ഡും ഭ​ര​ണ സം​വി​ധാ​ന​വു​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും കെ-​സ്വി​ഫ്റ്റി​ന്‍റെ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ​രാ​ൾ ആ​ണെ​ന്ന​തു മാ​ത്ര​മാ​ണ് ഇ​രു​സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​ക ബ​ന്ധം. യാ​തൊ​രു​വി​ധ മൂ​ല​ധ​ന നി​ക്ഷേ​പ​വു​മി​ല്ലാ​തെ ബ​സു​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യും കെ​എ​സ്ആ​ർ​ടി​സി​യി​ൽ​നി​ന്നും വ​ൻ തു​ക വാ​ട​ക ഈ​ടാ​ക്കി ലാ​ഭം കൊ​യ്യു​ക​യു​മാ​ണ് കെ-​സ്വി​ഫ്റ്റ്

Related posts

കേ​ര​ള​ത്തി​ൽ മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ

Aswathi Kottiyoor

ലോകത്തിൽ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ; സുപ്രീം കോടതി

Aswathi Kottiyoor

നിലപാടില്ലാതെ കേന്ദ്രം; ബജറ്റിന്‌ കടമ്പകളേറെ

Aswathi Kottiyoor
WordPress Image Lightbox