24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തെ​​രു​​വി​​ല​​ല​​യു​​ന്ന കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം: ഹൈ​​ക്കോ​​ട​​തി സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു
Kerala

തെ​​രു​​വി​​ല​​ല​​യു​​ന്ന കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം: ഹൈ​​ക്കോ​​ട​​തി സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു

തെ​​​​രു​​​​വി​​​​ല​​​​ല​​​​യു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്തു.

തി​​​​ര​​​​ക്കു​​​​ള്ള ജം​​​​ഗ്ഷ​​​​നു​​​​ക​​​​ളി​​​​ലും ടൂ​​​​റി​​​​സ്റ്റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​മൊ​​​​ക്കെ ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ള്‍ വി​​​​ല്‍​ക്കു​​​​ക​​​​യും ഭി​​​​ക്ഷ യാ​​​​ചി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന നാ​​​​ടോ​​​​ടിക്കു​​​​ട്ടി​​​​ക​​​​ളെ ഷെ​​​​ല്‍​ട്ട​​​​ര്‍ ഹോ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യോ നാ​​​​ട്ടി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ച​​​​യ​​​​യ്ക്കു​​​​ക​​​​യോ വേ​​​​ണ​​​​മെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് എ​​​​സ്. മ​​​​ണി​​​​കു​​​​മാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് ഷാ​​​​ജി പി. ​​​​ചാ​​​​ലി എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഇ​​​​തി​​​​നാ​​​​യി ഹ​​​​ര്‍​ജി​​​​യി​​​​ല്‍ സാ​​​​മൂ​​​​ഹി​​ക​​നീ​​​​തി വ​​​​കു​​​​പ്പു സെ​​​​ക്ര​​​​ട്ട​​​​റി, വ​​​​നി​​​​താ ശി​​​​ശു​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, കേ​​​​ര​​​​ള ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ മെ​​​​ംബര്‍ സെ​​​​ക്ര​​​​ട്ട​​​​റി, ലേ​​​​ബ​​​​ര്‍ ക​​​​മ്മീഷ​​​​ണ​​​​ര്‍, എ​​​​ക്‌​​​​സൈ​​​​സ് ക​​​​മ്മീ​​​ഷ​​​​ണ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ക​​​​ക്ഷി ചേ​​​​ര്‍​ത്തു.

പാ​​​​ത​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ലും റെ​​​​യി​​​​ല്‍​വേ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ലും അ​​​​ന്തി​​​​യു​​​​റ​​​​ങ്ങു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ബാ​​​​ല​​​​നീ​​​​തി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം സ​​​​ര്‍​ക്കാ​​​​രി​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​ത്ത​​​​രം കു​​​​ട്ടി​​​​ക​​​​ളെ​​​​യും അ​​​​ന്യ​​​​സം​​​​സ്ഥാ​​​​ന​​​​ത്തുനി​​​​ന്ന് ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി അ​​​​ല​​​​ഞ്ഞു​​​തി​​​​രി​​​​യു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി സാ​​​​മൂ​​​​ഹ്യ​​​നീ​​​​തി വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള എ​​​​തി​​​​ര്‍ക​​​​ക്ഷി​​​​ക​​​​ള്‍ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍​കാ​​​​നും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശിച്ചു.

അ​​​​ന്യ​​​​സം​​​​സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​യയ്​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ ഇ​​​​വ​​​​രെ പാ​​​​ര്‍​പ്പി​​​​ക്കാ​​​​നു​​​​ള്ള ചൈ​​​​ല്‍​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഹൈ​​​​ക്കോ​​​​ട​​​​തി തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ ആ​​​​ക​​​​ര്‍​ഷി​​​​ക്കാ​​​​ന്‍ ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​ച്ചു​​​​ള്ള മാ​​​​ധ്യ​​​​മ​​വാ​​​​ര്‍​ത്ത​​​​ക​​​​ളും ഇ​​​​തോ​​​​ടൊ​​​​പ്പം പ​​​​രി​​​​ഗ​​​​ണി​​​​ച്ചു.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​നും നി​​​​ര്‍​ദേ​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ത​​​​ട​​​​യാ​​​​ന്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലും കോ​​​​ള​​​ജു​​​​ക​​​​ളി​​​​ലും ആ​​​​ന്‍റി ഡ്ര​​​​ഗ് ക്ല​​​​ബ്ബു​​​​ക​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ര്‍​ദേ​​​ശ​​​​ങ്ങ​​​​ള്‍ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​യി​​​​ല്‍ 2021 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​വും ഹൈ​​​​ക്കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഹ​​​​ര്‍​ജി ഒ​​​​രാ​​​​ഴ്ച ക​​​​ഴി​​​​ഞ്ഞു വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Related posts

ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ദുരന്ത മേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്ക്; ക്വാറികളുടെ പ്രവർത്തനം ആഗസ്ത് 7 വരെ നിർത്തിവെക്കും

Aswathi Kottiyoor

മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി; വരുന്നത് രാജ്യത്തെ എറ്റവും നീളം കൂടിയ കടല്‍പ്പാത.

Aswathi Kottiyoor
WordPress Image Lightbox