25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ആദിവാസി വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Iritty

ആദിവാസി വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: ആദിവാസി വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറളം വെള്ളരിവയൽ കോളനിയിലെ മഠത്തിൽ കുടുംമ്പിൽ ചുണ്ട (65) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മുതൽ ചുണ്ടയെ കാണാനില്ലായിരുന്നു. പ്രദേശവാസികൾ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സമീപത്തെ പറമ്പിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനായി തോട്ടിൽ ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ കരയോട് ചേർന്ന് കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരേതരായ ചന്ദ്രന്റെയും ചെമ്പിയുടെയും മകളായ ചുണ്ട അവിവാഹിതയാണ്. സഹോദരൻ : രാഘവൻ.

Related posts

സ്പ്രിന്റ് ജില്ലാ തല സെലക്ഷൻ നടത്തി

Aswathi Kottiyoor

കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ ജ്വാല പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox