28.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • കാക്കിയിട്ടവരുടെ ക്രൂരത; കിളികൊല്ലൂരിലെ മര്‍ദനത്തില്‍ നാല് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍.*
Kerala

കാക്കിയിട്ടവരുടെ ക്രൂരത; കിളികൊല്ലൂരിലെ മര്‍ദനത്തില്‍ നാല് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍.*


കൊല്ലം: കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ എസ്.എച്ച്.ഒ. വിനോദ്, എസ്.ഐ. അനീഷ്, എസ്.സി.പി.ഒ.മാരായ പ്രകാശ് ചന്ദ്രന്‍, വി.ആര്‍. ദിലീപ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് ദക്ഷിണമേഖലാ ഐ.ജി. പി. പ്രകാശ് ഉത്തരവിറക്കി.

യുവാക്കളെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവം വിവാദമായതോടെ നാല് പോലീസുകാരെയും നേരത്തെ സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ സേനയ്ക്ക് തന്നെ നാണക്കേടായ സംഭവത്തില്‍ ഈ നടപടി പോരെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. കിളികൊല്ലൂര്‍ സംഭവത്തില്‍ ഭരണ-പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് നാല് പോലീസുകാരെയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിറക്കിയത്.

സൈനികനായ വിഷ്ണു, സഹോദരന്‍ വിഘ്‌നേഷ് എന്നിവരെയാണ് കിളികൊല്ലൂര്‍ സ്‌റ്റേഷനിലെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. എം.ഡി.എം.എ. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസുകാരെ ആക്രമിച്ചെന്നുമായിരുന്നു കിളികൊല്ലൂര്‍ പോലീസിന്റെ ഭാഷ്യം. തുടര്‍ന്ന് 12 ദിവസം ഇരുവരെയും റിമാന്‍ഡ് ചെയ്തു.പോലീസിന്റെ വിശദീകരണം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. പിന്നീട് വിഷ്ണുവും വിഘ്‌നേഷും പോലീസില്‍നിന്നുണ്ടായ ക്രൂരമര്‍ദനത്തെക്കുറിച്ച് മജിസ്‌ട്രേറ്റിന് മൊഴിനല്‍കി. ഇതോടെയാണ് പോലീസ് സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയത്.

Related posts

അയോഗ്യത തുടരും; രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി സൂറത്ത് കോടതി

Aswathi Kottiyoor

ശബരിമലയില്‍ വരുമാനം 52 കോടി കവിഞ്ഞു.

Aswathi Kottiyoor

പൊതുനയമായി ; കളറാകും പ്രീ സ്‌കൂളുകൾ

Aswathi Kottiyoor
WordPress Image Lightbox