22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സമരം നിർത്തി, പോരാട്ടം തുടരും’; സർക്കാർ തിരുത്തി, ദയാബായി നിരാഹാരം അവസാനിപ്പിച്ചു
Kerala

സമരം നിർത്തി, പോരാട്ടം തുടരും’; സർക്കാർ തിരുത്തി, ദയാബായി നിരാഹാരം അവസാനിപ്പിച്ചു

*സമരം നിർത്തി, പോരാട്ടം തുടരും’; സർക്കാർ തിരുത്തി, ദയാബായി നിരാഹാരം അവസാനിപ്പിച്ചു.*
തിരുവനന്തപുരം ∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ മന്ത്രിമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ വ്യക്തത വരുത്തി നൽകിയതിനെത്തുടർന്ന് ദയാബായി നിരാഹാരസമരം അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലും പിന്നീട് ആശുപത്രിയിലും തുടർന്ന സമരം 18–ാം ദിവസം അവസാനിപ്പിച്ച് സമരവേദിയിൽ തിരിച്ചെത്തിയ ദയാബായി, വാക്കു നൽകിയിരുന്നതുപോലെ തന്റെ മുടി മുറിച്ചപ്പോൾ കരഘോഷം മുഴങ്ങി. തൽക്കാലം സമരം അവസാനിപ്പിക്കുന്നു, പക്ഷേ പോരാട്ടം തുടരും. സർക്കാർ ഉറപ്പുകൾ പാലിക്കുമെന്നാണു വിശ്വാസം. എയിംസ് അടക്കമുള്ള വിഷയങ്ങളിൽ അനുകൂല നിലപാടാണു പ്രതീക്ഷിക്കുന്നത്. കുറച്ചു ദിവസം കൂടി തലസ്ഥാനത്തു തുടരുമെന്നും എൺപത്തിരണ്ടുകാരിയായ ദയാബായി വ്യക്തമാക്കി. മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും എൻഡോസൾഫാൻ സമരസമിതിയുമായി 16ന് നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പിന്നീടു രേഖാമൂലം നൽകിയപ്പോൾ അട്ടിമറിക്കപ്പെട്ടതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദയാബായിയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ഏറ്റെടുക്കുമെന്നു യുഡിഎഫ് പ്രഖ്യാപിച്ചു. തുടർന്ന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ചർച്ചയിലെ ധാരണ പ്രകാരമുള്ള തിരുത്തലുകളോടെ രേഖയിൽ വ്യക്തത വരുത്തി.

Related posts

ഇ-ശ്രം രജിസ്‌ട്രേഷൻ: ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ്

Aswathi Kottiyoor

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത: ​ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം

Aswathi Kottiyoor

പുതുവത്സരാഘോഷം രാത്രി 12 വരെ; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്‌

Aswathi Kottiyoor
WordPress Image Lightbox