സംസ്ഥാനത്ത് മില്ലുടമകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നാളെ മുതല്‍ നെല്ലു സംഭരണം പുനരാരംഭിക്കും. മന്ത്രി ജി ആര്‍ അനില്‍ മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ മില്ലുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് മില്ലുടമകള്‍ അറിയിച്ചു.
നെല്ല് അരിയാക്കിയ ഇനത്തില്‍ മില്ലുടമകള്‍ക്ക് ലഭിക്കാനുള്ള 15 കോടിയോളം രൂപ ഉടന്‍ വിതരണം ചെയ്യുക, ക്വിന്റലിന് 272 രൂപ കൈകാര്യച്ചെലവായി നല്‍കുക, നെല്ലിന്റെ ഔട്ട് ടേണ്‍ അനുപാതം 64.5 ശതമാനമായി തുടരുക തുടങ്ങിയവയായിരുന്നു മില്ലുടമകളുടെ ആവശ്യങ്ങള്‍.