26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • കോളനികളുടെ സമഗ്ര വികസനവുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
Iritty

കോളനികളുടെ സമഗ്ര വികസനവുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്

ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിന് പദ്ധതിയുമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ആറളം ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി, ചങ്കായത്തോട് എന്നീ കോളനികളെയാണ് തെരഞ്ഞെടുത്തത്.
ഒരേ സമയം രണ്ടോ മൂന്നോ കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. നിലവില്‍ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസന ഫണ്ടില്‍ നിന്നാണ് തുക വിനിയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പുതിയങ്ങാടി കോളനിയില്‍ 35 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് കോണ്‍ക്രീറ്റിംഗ്, ശ്മശാനത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം, മണ്ണ്-ജല സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചങ്കായത്തോട് കോളനിയില്‍ 25 ലക്ഷം രൂപ ഉപയോഗിച്ച് കുളം നവീകരണം, കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളും നടത്തി. 34 കുടുംബങ്ങള്‍ താമസിക്കുന്ന ചങ്കായത്തോട് കോളനിയിലെ കുളം നവീകരിച്ചതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. പദ്ധതിയുടെ ഭാഗമായി കോളനി നിവാസികള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിടം ഒരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ പറഞ്ഞു. നിലവില്‍ ഏറ്റെടുത്ത രണ്ടിടങ്ങളിലെ പ്രവൃത്തി പൂര്‍ത്തിയായാല്‍ മറ്റ് രണ്ട് കോളനികള്‍ ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ രീതിയിലാണ് ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ കോളനികളും മെച്ചപ്പെടുത്തുക.

Related posts

ലൈബ്രറി വ്യാപന, നവീകരണ മിഷൻ

Aswathi Kottiyoor

പാഴ്‌സൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂൺതകർത്ത് റോഡിന് കുറുകെ മറിഞ്ഞു: ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

ക്രിസ്തുമസ് ആഘോഷം വിന്റര്‍ കാര്‍ണിവല്‍ എടൂരില്‍ 23 ന്

Aswathi Kottiyoor
WordPress Image Lightbox