22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നടപടി സ്വകാര്യ ബസുകൾക്കെതിരെ മാത്രം; 85% കെഎസ്ആർടിസി ബസുകൾക്കും വേഗപ്പൂട്ടില്ല
Kerala

നടപടി സ്വകാര്യ ബസുകൾക്കെതിരെ മാത്രം; 85% കെഎസ്ആർടിസി ബസുകൾക്കും വേഗപ്പൂട്ടില്ല

സംസ്ഥാനത്ത് സ്റ്റേജ് ക്യാരേജ് ബസുകളുടെ അമിത വേഗം നിയന്ത്രിക്കാനും ഇതുവഴി റോഡ് അപകട മരണം കുറയ്ക്കാനും വേഗപ്പൂട്ട് നിയമം കർശമനമാക്കിയെങ്കിലും കെഎസ്ആർടിസിയുടെ 85% ബസുകൾക്കും വേഗപ്പൂട്ടില്ല. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ ‘ഫോക്കസ് 3’ എന്ന പരിശോധനയിലാണ് കെഎസ്ആർടിസിയുടെ ആധുനിക സംവിധാനമുള്ള ബസുകൾ ഒഴികെയുള്ളവയ്ക്ക് വേഗപ്പൂട്ട് പ്രവർത്തനരഹിതമായി കണ്ടെത്തിയത്.

നിലവിൽ സ്വകാര്യ ബസുകൾക്ക് വേഗപ്പൂട്ടില്ലെന്നോ തകരാറിലാണെന്നോ കണ്ടെത്തിയാൽ പിഴ ഈടാക്കുകയും ഫിറ്റ്നസ് പുതുക്കാൻ സമയം നൽകി കർശന നടപടികളെടുക്കുകയുമാണ് എൻഫോഴ്സ്മെന്റ് ചെയ്യുന്നത്. അപ്പോഴാണ് വേഗപ്പൂട്ട് ഇല്ലാതെ കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസി 5,406 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 671 ബസുകൾ ആധുനിക സാങ്കേതിക വിദ്യയിൽ ഓടുന്ന വോൾവോ, സ്വിഫ്റ്റ്, ബിഎസ് 4, ബിഎസ് 6 എൻജിൻ വാഹനങ്ങളാണ്. ഇത്തരം ബസുകളിൽ നിർമാണത്തിൽ തന്നെ എൻജിനിൽ ഇലക്ട്രോണിക്സ് സംവിധാനം ഉപയോഗപ്പെടുത്തി വേഗം ക്രമപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബാക്കിവരുന്ന നാലായിരത്തി അഞ്ഞൂറിലേറെ ബസുകളിലെ വേഗപ്പൂട്ട് കാലപ്പഴക്കം മൂലം പ്രവർത്തനരഹിതമായിരിക്കുകയാണ്. ബസുകളിൽ ഈ യൂണിറ്റ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും എൻജിനുമായി ബന്ധം വിഛേദിച്ച അവസ്ഥയിലാണ്.

2007 മുതൽ 3 കമ്പനികൾ നിർമിച്ച വേഗപ്പൂട്ടാണ് കെഎസ്ആർടിസി 10,500 രൂപ നിരക്കിൽ വാങ്ങി ബസുകളിൽ ഘടിപ്പിച്ചത്. എന്നാൽ ഈ യൂണിറ്റിലെ (ഇസിയു, മോട്ടർ, സെൻസർ, ലിങ്ക് കേബിൾ, വയറിങ് കിറ്റ് എന്നിവ അടങ്ങിയത്) സെൻസറും വയറിങ് കിറ്റും ഇപ്പോൾ കിട്ടാനില്ല. ഉപകരണം നൽകിയ കമ്പനികൾ നിർമാണം നിർത്തുകയും സ്ഥാപനം പൂട്ടുകയും ചെയ്തു. 4 കോടി രൂപയോളം ചെലവിൽ ഗുണനിലവാരമില്ലാത്ത ഉപകരണമാണ് വാങ്ങിയതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.

∙ നിവിലുള്ള വേഗപ്പൂട്ടിന്റെ അറ്റകുറ്റപ്പണിക്കായി ബദൽ ഭാഗങ്ങൾ ലഭ്യമല്ലെന്നാണ് കെഎസ്ആർടിസി മെയിന്റനൻസ് ആൻഡ് വർക്സ് വിഭാഗം പറയുന്നത്. ഇവയുടെ നിലവാര പ്രശ്നം കാരണം ബസുകൾ കയറ്റം കയറാത്ത സാഹചര്യം നിലവിലുണ്ട്. ഇതുമൂലം കുറച്ചു ബസുകളിലെ വേഗപ്പൂട്ട് ബന്ധം വേർപെടുത്തിയിട്ടുണ്ട്. ബദൽ പരിഹാരമായി ദീർഘദൂര റൂട്ടുകളിലുള്ള പഴയ ബസുകളിൽ താൽക്കാലികമായി എൻജിനുമായി ബന്ധപ്പെട്ട പമ്പിൽ ഇന്ധനത്തിന്റെ വേഗം ക്രമപ്പെടുത്തിയിട്ടുണ്ട്. വേഗം കുറയ്ക്കുന്നതിനും റോഡ് സുരക്ഷയ്ക്കുമായി ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുകയും ചെയ്യന്നു.

Related posts

സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ; 2531 പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor

കോഴിക്കോട്‌ പട്ടാപകൽ യുവതിയ്ക്ക്‌ നേരെ ആസിഡ്‌ ആക്രമണം

Aswathi Kottiyoor

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകി: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox