24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്‌കൂള്‍ ഗെയിംസ്; ഗ്രൂപ്പ് മത്സരങ്ങള്‍ 19 മുതല്‍*
Kerala

സ്‌കൂള്‍ ഗെയിംസ്; ഗ്രൂപ്പ് മത്സരങ്ങള്‍ 19 മുതല്‍*


കേരള സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 19 മുതല്‍ 23 വരെ നടക്കും. 19ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും. മേയര്‍ ടി ഒ മോഹനന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഏഴ് മണിക്ക് ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തും. വോളിബോള്‍ മത്സരങ്ങള്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നെറ്റ് ബോള്‍, ഖോ-ഖോ എന്നിവ ജവഹര്‍ സ്റ്റേഡിയത്തിലും ഫെന്‍സിംഗ് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ജിംനാസ്റ്റിക്സ് തലശ്ശേരി സായിയിലുമാണ് നടക്കുക.
19/10/2022

Related posts

സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഖാദിബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക്

Aswathi Kottiyoor

കരിക്കോട്ടക്കരിയിൽ എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം നടത്തി.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox