• Home
  • Kerala
  • കണ്ണൂർ ജില്ലാ ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറി. മൂന്നും നാലും നിലകളിൽ ബുധനാഴ്ച രോഗികളെത്തും
Kerala

കണ്ണൂർ ജില്ലാ ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറി. മൂന്നും നാലും നിലകളിൽ ബുധനാഴ്ച രോഗികളെത്തും

കണ്ണൂർ ജില്ലാ ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറി. മൂന്നും നാലും നിലകളിൽ ബുധനാഴ്ച രോഗികളെത്തും. ബുധനാഴ്ച എന്ന് അച്ചടിച്ച പച്ചവിരിപ്പുമായി കിടക്കകൾ റെഡി. പുരുഷൻമാരുടെ സർജിക്കൽ വാർഡ്, മെഡിക്കൽ വാർഡ് എന്നിവ ഇവിടേക്ക് മാറ്റുകയാണ്.വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് പുതിയ കെട്ടിടത്തിൽ രണ്ടുനിലകൾ പ്രവർത്തനയോഗ്യമായത്. പുതിയ ബ്ലോക്കിന്റെ ഔപചാരിക ഉദ്ഘാടനം പിന്നീട് നടക്കും.സർജിക്കൽ വാർഡിലേക്ക് ജില്ലാ പഞ്ചായത്ത് നൽകിയ 30 ലക്ഷം രൂപയുടെ ഉപകരണങ്ങൾ പ്രസിഡന്റ് പി. പി. ദിവ്യ ചൊവ്വാഴ്ച കൈമാറി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം കെ. കെ. രത്നകുമാരി, ആസ്പത്രി സൂപ്രണ്ട് ഡോ. വി. കെ. രാജീവൻ എന്നിവർ സംസാരിച്ചു.

Related posts

പ്ര​ണ​യ​പ്പ​ക​യി​ൽ പൊ​ലി​ഞ്ഞ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ; ദു​രൂ​ഹ​ത ബാ​ക്കി​യാ​ക്കി ഫോ​ൺ കോ​ൾ

Aswathi Kottiyoor

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാൻ മൂന്ന് വെൽനെസ് സെന്ററുകൾ

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി; മാധ്യമങ്ങള്‍ക്കും നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox