24.2 C
Iritty, IN
July 4, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ മാ​ര​ത്ത​ൺ ഡി​സം​ബ​ർ 24ന്
Peravoor

പേ​രാ​വൂ​ർ മാ​ര​ത്ത​ൺ ഡി​സം​ബ​ർ 24ന്

ക​ണ്ണൂ​ർ: പേ​രാ​വൂ​ർ സ്‌​പോ​ർ​ട്‌​സ് ഫൗ​ണ്ടേ​ഷ​ൻ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പേ​രാ​വൂ​ർ മാ​ര​ത്ത​ൺ നാ​ലാം എ​ഡി​ഷ​ൻ ഡി​സം​ബ​ർ 24ന് ​ന​ട​ക്കും. പേ​രാ​വൂ​ർ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ണി​ൽ ഇ​ത്ത​വ​ണ 3000 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.10.5 കി​ലോ​മീ​റ്റ​ർ ക്വാ​ർ​ട്ട​ർ മാ​ര​ത്ത​ണും മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ഫാ​മി​ലി ഫ​ൺ റ​ണ്ണു​മാ​ണ് ന​ട​ക്കു​ക.
പേ​രാ​വൂ​ർ മാ​ര​ത്ത​ൺ ഇ​വ​ന്‍റ് അം​ബാ​സി​ഡ​റും ഒ​ളി​മ്പ്യ​നു​മാ​യ അ​ഞ്ജു ബോ​ബി ജോ​ർ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഓ​പ്പ​ൺ കാ​റ്റ​ഗ​റി​യി​ൽ ആ​ൺ, പെ​ൺ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 10000, 5000, 3000 രൂ​പ​യും മെ​ഡ​ലും ല​ഭി​ക്കും.18 വ​യ​സി​നു താ​ഴെ ആ​ൺ, പെ​ൺ വി​ഭാ​ഗ​ത്തി​ൽ 5000, 3000, 2000 രൂ​പ​യും മെ​ഡ​ലും 50ന് (​മി​ക്‌​സ​ഡ്) മു​ക​ളി​ൽ 5000, 3000, 2000 രൂ​പ​യും മെ​ഡ​ലു​മാ​ണ് ല​ഭി​ക്കു​ക. നാ​ലു മു​ത​ൽ പ​ത്തു വ​രെ സ്ഥാ​ന​ക്കാ​ർ​ക്ക് 1000 രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ല​ഭി​ക്കും. www.peravoormarathon.com എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. മ​ത്സ​ര​ത്തി​ന്‍റെ കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സി​ലെ ഇ​ള​വു​ക​ളും വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത​യി​ട​ങ്ങ​ളി​ൽ ഓ​ഫ്‌​ലൈ​നാ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ൺ: 8281130787, 9447263904. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പേ​രാ​വൂ​ർ സ്‌​പോ​ർ​ട്‌​സ് ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. കു​ട്ടി​ച്ച​ൻ, ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, പ്ര​ദീ​പ​ൻ പു​ത്ത​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.

Aswathi Kottiyoor

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

Aswathi Kottiyoor

*ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായി*

Aswathi Kottiyoor
WordPress Image Lightbox