26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • *എൽദോസിനെതിരെ വധശ്രമക്കുറ്റം കൂടി; നടപടി യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ.
Kerala

*എൽദോസിനെതിരെ വധശ്രമക്കുറ്റം കൂടി; നടപടി യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ.

തിരുവനന്തപുരം ∙ സ്ത്രീപീഡനക്കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് വധശ്രമക്കുറ്റം കൂടി ചുമത്തി. സെപ്റ്റംബർ 14 ന് കോവളത്ത് ആത്മഹത്യാ മുനമ്പിൽ നിന്നു താഴേക്കു തള്ളിയിട്ട് എൽദോസ് തന്നെ വധിക്കാൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമം കൂടി ചേർത്തത്.

ഉപദ്രവിച്ചെന്ന് യുവതി മൊഴിയിൽ ആരോപിച്ച ദിവസം എംഎൽഎ കോവളം ഗെസ്റ്റ് ഹൗസിൽ മുറിയെടുത്തതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കഴിഞ്ഞ മാസം 14ന് എൽദോസ് തന്റെ പേട്ടയിലെ വീട്ടിലെത്തി ബലമായി കാറിൽ കയറ്റി കോവളത്തേക്കു കൊണ്ടുപോയെന്നാണ് മൊഴി. അന്ന് കോവളം ഗെസ്റ്റ് ഹൗസിലെ 9, 10 നമ്പർ മുറികളാണ് എൽദോസിന് അനുവദിച്ചത്.

ഓഗസ്റ്റ് 5, 6 തീയതികളിലും എൽദോസ് ഗെസ്റ്റ് ഹൗസിൽ മുറിയെടുത്തു. അന്നും യുവതി ഒപ്പമുണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. യുവതിയുമായി ഗെസ്റ്റ് ഹൗസിൽ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പേട്ടയിലെ വീട്ടിൽ നിന്ന് എൽദോസിന്റെ ടീഷർട്ട് തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്കയയ്ക്കും. ഇവിടെ കണ്ട മദ്യക്കുപ്പികളിൽ നിന്നു വിരലടയാളം ശേഖരിച്ചു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനെത്തുടർന്ന് എൽദോസ് ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ അഡിഷനൽ സെഷൻസ് കോടതി നാളെ വിധി പറയും. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന എൽദോസിന്റെ താമസസ്ഥലം കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. എൽദോസിനെതിരായ കെപിസിസിയുടെ നടപടി ഇന്നുണ്ടാകുമെന്നാണു സൂചന. വിശദീകരണം നൽകാൻ ഇന്നു വരെയാണ് കെപിസിസി സമയം അനുവദിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടു വരെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് കെപിസിസി വൃത്തങ്ങൾ വ്യക്തമാക്കി.എൽദോസ് കുന്നപ്പിള്ളി എംഎൽഎ എവിടെയെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽദോസിൽ നിന്നു വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായ ആരോപണത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്. അക്കാര്യം കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Related posts

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽമോശം കാലാവസ്ഥ : മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

വിളിച്ചുവരുത്തി അടിച്ചുകൊന്നതാ സാറേ; ഒന്നുകൂടാമെന്ന് പറഞ്ഞു, മദ്യംനൽകി മയക്കി’.*

Aswathi Kottiyoor

സർഗസൃഷ്ടിക്ക് ലഹരി ആവശ്യമില്ല – ചിരിച്ചും ചിന്തിപ്പിച്ചും ‘സിനിമയും എഴുത്തും’ ചർച്ച

Aswathi Kottiyoor
WordPress Image Lightbox