21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തെങ്ങ്‌, മരംകയറ്റ തൊഴിലാളികൾക്ക്‌ പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കണം
Kerala

തെങ്ങ്‌, മരംകയറ്റ തൊഴിലാളികൾക്ക്‌ പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കണം

ജോലിക്കിടെ അപകടമരണം സംഭവിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുംവിധം ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കണമെന്ന്‌ തെങ്ങ്‌,- മരംകയറ്റ തൊഴിലാളി സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.

അപകടത്താൽ കിടപ്പുരോഗിയായാൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും അംഗവൈകല്യം സംഭവിച്ചാൽ മൂന്നുലക്ഷം രൂപവരെ നഷ്ടപരിഹാരവും ഉറപ്പാക്കണം. മറ്റു അപകടങ്ങൾക്ക്‌ ചികിത്സാച്ചെലവുകൾ അനുവദിക്കണം. അപകടത്തെ തുടർന്ന്‌ തൊഴിലെടുക്കാൻ കഴിയാത്തവർക്ക്‌ പ്രായപരിധി നോക്കാതെ പെൻഷൻ നൽകണം. പരമ്പരാഗത തെങ്ങ്‌, മരംകയറ്റ തൊഴിലാളികളെയും യന്ത്രം ഉപയോഗിച്ച്‌ തൊഴിൽ ചെയ്യുന്നവരെയും തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ രജിസ്‌റ്റർ ചെയ്യണം. ഇൻഷുറൻസ്‌ പ്രീമിയം തദ്ദേശ സ്ഥാപനങ്ങളുടെ നിർബന്ധിത പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കണം. യന്ത്രം ഉപയോഗിക്കാൻ എല്ലാ ജില്ലയിലും പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കൺവൻഷൻ അംഗീകരിച്ച അവകാശ പ്രഖ്യാപന രേഖ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. കെ കെ ദിനേശൻ കൺവീനറായി 13 അംഗ സബ്‌ കമ്മിറ്റി രൂപീകരിച്ചു.

ആശീർവാദ്‌ ലോൺസിൽ നടന്ന സംസ്ഥാന കൺവൻഷൻ കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ -ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ -അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ അവകാശരേഖ അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം പി മോഹനൻ, ഇ ജയൻ, സുരേഷ് താളൂർ, ആർ പി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. കെ കെ ദിനേശൻ സ്വാഗതവും വി നാരായണൻ നന്ദിയും പറഞ്ഞു.

Related posts

ഇന്ധനവില 100 കടന്നു,താരമായി ഇ-ഓട്ടോറിക്ഷകള്‍ ; രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പ്

Aswathi Kottiyoor

തടവുകാർക്കു കൂട്ടത്തോടെ ശിക്ഷയിളവ്: 1 വർഷം വരെ ഇളവ്; പുറത്തിറങ്ങാനാവുക ചുരുക്കം പേർക്ക്.

Aswathi Kottiyoor

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക്: പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox