27.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • സെഞ്ച്വറിയടിച്ച്‌ ആനവണ്ടി വിനോദയാത്ര: വരുമാനം 75 ലക്ഷം, സഞ്ചാരികള്‍ 4500
Kerala

സെഞ്ച്വറിയടിച്ച്‌ ആനവണ്ടി വിനോദയാത്ര: വരുമാനം 75 ലക്ഷം, സഞ്ചാരികള്‍ 4500

ആഭ്യന്തര ടൂറിസത്തിന് പുത്തനുണർവ്‌ നൽകി കണ്ണൂർ കെഎസ്ആർടിസിയുടെ വിനോദയാത്ര സെഞ്ച്വറിയിലേക്ക്. ബുധനാഴ്‌ച കൊച്ചിയിലെ ആഡംബര കപ്പലായ നെഫർറ്റിറ്റി സന്ദർശിക്കാൻ പുറപ്പെടുന്നതോടെ യാത്രകളുടെ എണ്ണം നൂറാകും. ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ വിനോദയാത്ര ഫെബ്രുവരി 12ന് വയനാട്ടിലേക്കായിരുന്നു. നൂറാമത്തെ യാത്ര ബുധനാഴ്‌ച പുലർച്ചെ 5.30ന് കണ്ണൂർ ഡിപ്പോയിൽനിന്നും പുറപ്പെടും.

വയനാട്‌–- 49, മൂന്നാർ–- 22, വൈതൽമല ഒമ്പത്, വാഗമൺ കുമരകം ഏഴ്, തിരുവനന്തപുരം- കുമരകം രണ്ട്, കൊച്ചിയിലെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിലേക്ക് അഞ്ച്, നാലമ്പല യാത്ര നാല്, ആറന്മുള ഒന്ന് എന്നിങ്ങനെയാണ് ഇതുവരെ നടത്തിയത്. സെപ്‌തംബറിൽ 17 യാത്രകളാണ് കണ്ണൂരിൽനിന്നു നടത്തിയത്‌. 4500 സഞ്ചാരികൾ യാത്രയുടെ ഭാഗമായി. 75 ലക്ഷം രൂപ വരുമാനം ലഭിച്ചു. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമായതോടെയാണ് കൂടുതൽ പേർ കെഎസ്ആർടിസിയെ ആശ്രയിച്ചു തുടങ്ങിയത്. ഫോൺ: 9496131288, 8089463675.

Related posts

ഹിന്ദി അധ്യയന മാധ്യമം ആക്കണമെന്നുള്ള റിപ്പോര്‍ട്ടിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ

Aswathi Kottiyoor

വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം.

Aswathi Kottiyoor

ആക്രിയുടെ മറവിൽ ഇൻപുട്ട് ടാക്‌സ് തട്ടിപ്പ്: ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി

Aswathi Kottiyoor
WordPress Image Lightbox