• Home
  • Kerala
  • തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് നഷ്‌ടപരിഹാരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ
Kerala

തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവർക്ക് നഷ്‌ടപരിഹാരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ

തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു. 1980 ലെ കേരള റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന ചട്ടങ്ങളിലെ ചട്ടം 2 (എ) ൽ വന്യമൃഗം എന്ന നിർവ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവർക്ക് (വനത്തിനകത്തോ, പുറത്തോ) നൽകിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നൽകുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നും
വഹിക്കും.

ശമ്പളപരിഷ്‌ക്കരണം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് 11-ാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.

കരട്ബിൽ അംഗീകരിച്ചു

2022 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാൻ തീരുമാനിച്ചു. 2022 ലെ കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാൻ തീരുമാനിച്ചു.

പാട്ടത്തിനു നൽകും

കാസർകോഡ് കൊളത്തൂർ വില്ലേജിലെ 7 ഏക്കർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി കമ്പോളവിലയുടെ മൂന്ന് ശതമാനം വാർഷിക പാട്ടനിരക്കിൽ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഗോഡൗൺ നിർമ്മിക്കുന്നതിന് 30 വർഷത്തേക്ക് അനുവദിക്കാൻ തീരുമാനിച്ചു.

Related posts

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ

Aswathi Kottiyoor

അനാചാരങ്ങളുടെ തിരിച്ചുവരവിനെതിരെ ജാഗ്രതയായിരിക്കണമെന്ന്മന്ത്രി അഹമ്മദ് ദേവർകോവിൽ

Aswathi Kottiyoor

ബില്ലുകൾക്ക്‌ അനുമതിയില്ലാത്തത്‌ കാലതാമസമുണ്ടാക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox