മണത്തണ ടൗണിലെ അമ്പാടി ഹോട്ടലിൽ നിന്ന് പേരാവൂർ എക്സൈസ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 27 പായ്ക്കറ്റ് ഹാൻസ് ആണ് ഹോട്ടലിൽ വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലുടമ എം രവീന്ദ്രനെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു.
മണത്തണ ടൗണിലെ തന്നെ ശ്രീകൃഷ്ണ ഹോട്ടലിൽ നിന്ന് പേരാവൂർ എക്സൈസ് പുകയില ഉല്പന്നങ്ങൾ പിടികൂടിയതിനെ തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഉത്തരവിട്ടിരുന്നു.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ എം പി സജീവൻ, ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി എൻ സതീഷ്, പി എസ് ശിവദാസൻ, എക്സൈസ് ഡ്രൈവർ ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.