22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊട്ടിയൂരിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
Kerala

കൊട്ടിയൂരിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

കൊട്ടിയൂർ: കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. 2 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ റ്റി എ ജെയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മനോജ്‌ ജേക്കബ്, റ്റി എ ഷാഹിന എന്നിവർ അടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്.

Related posts

മഹാമാരികൾക്കു ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം: മുഖ്യമന്ത്രി

Aswathi Kottiyoor

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

Aswathi Kottiyoor

സിൽവർലൈൻ സാമൂഹ്യാഘാത പഠനം: കരട്‌ ജൂലൈയിൽ

Aswathi Kottiyoor
WordPress Image Lightbox