• Home
  • Kerala
  • ഉറക്കെ’ പറയാനുറച്ച്, എടത്തൊട്ടി ഡീ പോൾ കോളേജ്‌
Kerala

ഉറക്കെ’ പറയാനുറച്ച്, എടത്തൊട്ടി ഡീ പോൾ കോളേജ്‌

എടത്തൊട്ടി: ‘ ശബ്ദമില്ലാത്തവരുടെ ശബ്ദം ‘ എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി എടത്തൊട്ടി ഡീ പോൾ കോളേജ്‌ 2021-22 വർഷത്തിൽ പുറത്തിറക്കിയ കോളേജ്‌ മാഗസിന്റെ പേരാണ് ‘ഉറക്കെ ‘.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, കേരളാ ഫോക്ക്‌ ലോർ അക്കാദമി അവാർഡ്‌ ജേതാവ്‌ നാദം മുരളിയാണ് മാഗസിൻ പ്രകാശനം ചെയ്തത്. കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. പീറ്റർ ഓരോത്ത് അധ്യക്ഷത വഹിച്ചു.

ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി, ആനുകാലികമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മാഗസ്സിൻ മറ്റ്‌ കോളേജ്‌ മാഗസിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് എഡിറ്റോറിയൽ ബോർഡ്‌ അവകാശപ്പെട്ടു. മാഗസിനിലെ കൃതികളെ ക്യു.ആർ കോഡ്‌ വഴി സ്കാൻ ചെയ്ത്‌ ശബ്ദ രൂപത്തിൽ ആസ്വധിക്കുന്നതിനുള്ള ക്രമീകരണവും മാഗസിന്റെ പ്രത്യേകതയാണ്.

ചടങ്ങിൽ മാഗസിൻ സ്റ്റാഫ്‌ എഡിറ്റർ അഖിൽ ആന്റണി, സ്റ്റുഡന്റ്‌ എഡിറ്റർ ജിന്റോ വി.ജെ, ഫാ :ജോർജ്ജ്‌ പൊട്ടയിൽ, ഫാ :ജോമി തെക്കേൽ, മോഹൻരാജ് വി.എം, ഡോ : അബ്രഹാം ജോർജ്ജ്‌, ജോസ്‌ ജോസഫ്‌, സിനി കെ ബി, ഡോ :സ്വാതി തുടങ്ങിയവർ സംസാരിച്ചു.

Related posts

ഭീഷണിയായി ഒമിക്രോൺ വകഭേദം: അതിർത്തികളടച്ച് രാജ്യങ്ങൾ, ഡബ്ല്യു.എച്ച്.ഒ. അടിയന്തരയോഗം ചേർന്നു.

Aswathi Kottiyoor

മഴ തകർത്തുപെയ്‌തത്‌ കാസർകോട്ടും കണ്ണൂരും; കുറവ് തിരുവനന്തപുരത്ത്

Aswathi Kottiyoor

ഭക്ഷണം മോശമാണോ ; പരാതിനൽകാം ഗ്രിവൻസ് പോർട്ടലിൽ

Aswathi Kottiyoor
WordPress Image Lightbox