പ്രണയവിവാഹങ്ങൾ വർധിക്കുന്നത് കാരണം തങ്ങളുടെ തൊഴിൽ നഷ്ടമാകുന്നുവെന്ന് വിവാഹ ഏജന്റുമാരുടെയും ഏജൻസികളുടെയും വടക്കൻ മേഖലാ യോഗം. വിവാഹപ്രായമായ ആളുകളെ അന്വേഷിച്ചെത്തുന്പോൾ അവർ എൻഗേജ്ഡ് ആണെന്ന മറുപടിയാണു ലഭിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രണയ വിവാഹം വർധിക്കുന്നത് കാരണം വിവാഹ ഏജന്റുമാരുടെയും മറ്റു പല മേഖലകളിലെയും വരുമാനം നഷ്ടമാകുന്നതായി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ കെ.എം. രവീന്ദ്രൻ പറഞ്ഞു.
കണ്ണൂർ റെയിൻബോ ടൂറിറ്റ് ഹോമിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സിജു ജോസഫ് അധ്യക്ഷതവഹിച്ചു.