25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മെഗാ യോഗ പ്രദർശനം നടത്തി .
Iritty

മെഗാ യോഗ പ്രദർശനം നടത്തി .

ഇരിട്ടി: സ്ത്രീ സൗഹൃദ പഞ്ചായത്ത് ക്യാമ്പയിനിൻ്റെ ഭാഗമായി തില്ലങ്കേരി ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ വച്ചു മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യോഗ പരിശീലനം നേടിയവർ, ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിന്റെ കീഴിൽ യോഗ പരിശീലിച്ചവർ എന്നിങ്ങനെ സ്ത്രീകളും കുട്ടികളുമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ പ്രദർശനത്തിൽ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അണിയേരി ചന്ദ്രന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ പി. ശ്രീമതി പ്രദർശനം ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ. രതീഷ് , കെ .വി. ആശ, വി. വിമല, യോഗ പരിശീലകരായ ഡോ. സനില. കെ. വി. ഷീല ജനാർദ്ദനൻ, ജ്യോതിഷ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.
വാർഡ് മെമ്പർമാരായ ആനന്ദവല്ലി, എൻ. മനോജ്‌, സി. നസീമ, രമണി മിന്നി, മുൻ വൈസ് പ്രസിഡന്റ്‌ വിലങ്ങേരി കൃഷ്ണൻ, ഹൗസ് സർജൻ ഡോ. വന്ദന, അതുല്യ സുരേഷ്, സന്ധ്യ, ബിജു, രേഷ്മ, അരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related posts

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു

Aswathi Kottiyoor

മാസ്ക്ക് വിതരണം നടത്തി

Aswathi Kottiyoor

ലെൻസ് ഫെഡ് താലൂക്ക് സമ്മേളനം നടത്തി

Aswathi Kottiyoor
WordPress Image Lightbox