24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജല അതോറിറ്റി ബില്ലുകളെ കുറിച്ചുള്ള പരാതി പരിശോധിക്കാൻ ജല അതോറിറ്റി ആസ്ഥാനത്ത് ആഭ്യന്തര സെൽ വേണം: മനുഷ്യാവകാശ കമ്മീഷൻ
Kerala

ജല അതോറിറ്റി ബില്ലുകളെ കുറിച്ചുള്ള പരാതി പരിശോധിക്കാൻ ജല അതോറിറ്റി ആസ്ഥാനത്ത് ആഭ്യന്തര സെൽ വേണം: മനുഷ്യാവകാശ കമ്മീഷൻ

കുടിവെള്ള ബില്ലുകളിലെ പരാതി പരിശോധിക്കാൻ ജല അതോറിറ്റി ആസ്ഥാനത്ത് ഒരു ആഭ്യന്തര സെൽ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജല അതോറിറ്റി ബില്ലുകളെ കുറിച്ച് വ്യാപകമായ പരാതിയുയരുന്ന സാഹചര്യത്തിൽ ആണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്ക് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്.

കുടിവെള്ള വിതരണത്തിനായുള്ള ഏക സർക്കാർ ഏജൻസി എന്ന നിലയിൽ ബില്ലുകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള ചുമതല ജല അതോറിറ്റിക്കുണ്ടെന്നും അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. 20,336 രൂപയുടെ കുടിവെള്ള ബിൽ ലഭിച്ചതിനെതിരെ മുട്ടട സ്വദേശി ജോർജ് ജോസഫ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

ബില്ലിനെ കുറിച്ച് പരിശോധന നടത്തിയെന്നും തുക ശരിയാണെന്നും ജല അതോറിറ്റി എം.ഡി കമ്മീഷനെ അറിയിച്ചു. ഒരു ചെറിയ കുടുംബം താമസിക്കുന്ന വീട്ടിൽ ഇത്രയധികം തുകയുടെ ബിൽ ലഭിക്കുന്നതിൽ അസ്വാഭാവികതയുള്ളതിനാൽ പരാതിയെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പട്ടു.

Related posts

വിസ്മയ കേസിലെ വിധി സ്ത്രീധനമെന്ന വിപത്തിനെതിരെയുള്ള പ്രതിരോധം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

Aswathi Kottiyoor

തെക്കൻ റഷ്യയിലെ പെട്രോൾ പമ്പില്‍ സ്ഫോടനം; 35 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്നു കുട്ടികളും

Aswathi Kottiyoor
WordPress Image Lightbox