22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ശബരിമല നട ഇന്നു തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ
Kerala

ശബരിമല നട ഇന്നു തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ


ശബരിമല ∙ തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഇന്ന് വൈകിട്ട് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിക്കും. തുടർന്നു പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം അനുവദിക്കും. നാളെ മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.

ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ രാവിലെ 8ന് ഉഷഃപൂജയ്ക്കു ശേഷം നടക്കും. ശബരിമലയിലേക്ക് പത്തും മാളികപ്പുറത്തേക്ക് എട്ടും പേരാണ് പട്ടികയിലുള്ളത്. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷൽ കമ്മിഷണർ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി. വർമ മാളികപ്പുറത്തെയും മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയെടുക്കും.

Related posts

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Aswathi Kottiyoor

‘ഐ4ജി 2021’ പദ്ധതിയിലേക്ക് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരളം

Aswathi Kottiyoor

ശബരിമല നിറപുത്തിരിക്ക്‌ ഇക്കുറി തമിഴ്‌‌പ്പാടത്തെ നെൽക്കതിരും

Aswathi Kottiyoor
WordPress Image Lightbox