21.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ദേശീയ കളരി ചാംപ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയം നേടിയ താരങ്ങള്‍ക്ക് ജയഭേരി അനുമോദന സംഗമം
Iritty

ദേശീയ കളരി ചാംപ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയം നേടിയ താരങ്ങള്‍ക്ക് ജയഭേരി അനുമോദന സംഗമം

തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും കേരളത്തിന് വേണ്ടി മെഡലുകള്‍ നേടി അപൂര്‍വ്വനേട്ടം സ്വന്തമാക്കിയ പഴശ്ശിരാജ കളരി അക്കാദമി താരങ്ങള്‍ക്കും പരിശീലകനുമുള്ള അനുമോദന സ്‌നേഹസംഗമം – ജയഭേരി – 2022 പഴശ്ശിരാജ കളരിയില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചന്ദ്രന്‍, സ്ഥിരസമിതി അധ്യക്ഷന്‍ വി.വി.വിനോദ്, അംഗങ്ങളായ എ.സി.അനീഷ്, ഷഫീന മുഹമ്മദ്, പിടിഎ പ്രസിഡന്റ് വി.കെ.കുഞ്ഞിരാമന്‍, എന്‍.എല്‍.സുരേഷ്, പഴശ്ശിരാജ കളരി അക്കാദമി കോഓര്‍ഡിനേറ്റര്‍ സി.എ.അബ്ദുള്‍ഗഫൂര്‍, പി.ഇ.ശ്രീജയന്‍ ഗുരിക്കള്‍, സുകുമാരന്‍ ഗുരിക്കള്‍, അനശ്വര മുരളീധരന്‍, വിസ്മയ വിജയന്‍, ടി.പി. ഹര്‍ഷ, എ.അശ്വനി, പ്രസന്ന പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ 14 വര്‍ഷമായി 75 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് നടത്തിവരുന്ന സൗജന്യ കളരി പരിശീലനത്തിലൂടെയാണ് ഉന്നത നേട്ടം സ്വന്തമാക്കിയത്. രാവിലേയും വൈകിട്ടും ശാസ്ത്രീയ പരിശീലനത്തോടൊപ്പം മാനസിക ശാക്തീകരണ പരിപാടികളും കളരിയില്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ നിര്‍വ്വാഹക സമിതി അംഗവും ദേശീയ പരിശീലകനും ടെക്‌നിക്കല്‍ കമ്മിറ്റി മെംബറും ആയ പി.ഇ ശ്രീജയന്‍ ഗുരുക്കളാണ് പരിശീലകന്‍.
കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കളരിയിലെ താരങ്ങള്‍ 5 സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും അടക്കം 9 മെഡലുകളാണ് നേടിയത്. ആയിരത്തോളം താരങ്ങള്‍ മത്സരിച്ചതില്‍ നിന്നാണ് ഉന്നത വിജയ നേടാന്‍ കഴിഞ്ഞത്.
അനാമിക സുധാകരന്‍ (ചവുട്ടിപൊങ്ങള്‍ സബ്ജൂനിയര്‍ സ്വര്‍ണ്ണം), അനശ്വര മുരളീധരന്‍ (മെയ്പയറ്റ് ജൂനിയര്‍ സ്വര്‍ണം), എ.അശ്വനി (ചവിട്ടിപൊങ്ങല്‍ സീനിയര്‍ സ്വര്‍ണം) സി.അഭിഷേക് (ചവിട്ടിപൊങ്ങല്‍ സീനിയര്‍ ബോയ്സ്, സ്വര്‍ണ്ണം), വിസ്മയ വിജയന്‍ (ചവിട്ടിപൊങ്ങല്‍ സീനിയര്‍ വെങ്കലം), ടി.പി.ഹര്‍ഷ (ചവിട്ടിപൊങ്ങല്‍, വെള്ളി), കെ.കെ.അയന (ചവിട്ടിപൊങ്ങല്‍, സ്വര്‍ണ്ണം), അര്‍ജുന്‍(കൈപോര് സീനിയര്‍ ബോയ്സ് വെങ്കലം), കെ.കെ.അശ്വതി (ചവിട്ടിപൊങ്ങല്‍ വെങ്കലം) എന്നിങ്ങനെ മെഡലുകള്‍ നേടി വരെയാണ് ആദരിച്ചത്. പിണ്ഡാലികളരിയില്‍ നിന്ന് ദേശീയ ചാംപ്യന്‍ഷിപ്പില്‍ കെട്ട് കാരി പയറ്റില്‍ വെങ്കല മെഡല്‍ നേടിയ കെ.ആര്‍.അജയ്, അദ്വൈത് സുജിത്ത്, ഗുരുനാഥനായ സുകുമാരന്‍ ഗുരിക്കള്‍ എന്നിവരേയും ആദരിച്ചു
ഇതില്‍ ടി.പി.ഹര്‍ഷ, അനശ്വര മുരളീധരന്‍, എ.അശ്വിനി, അഭിഷേക് എന്നിവര്‍ തുടര്‍ച്ചയായി ദേശീയ മത്സര വിജയികളാണ്. സ്നേഹവിരുന്നും പാട്ടൊരുമയും നടന്നു.

Related posts

കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഇ​രി​ട്ടി ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

Aswathi Kottiyoor

സിപിഎം മനസ്സ് മരവിച്ച ക്രിമിനലുകളുടെ കൂടാരമായി മാറി – വി.ഡി. സതീശൻ

Aswathi Kottiyoor

വിജോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox