പേരാവൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദിച്ച കേസിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്. പേരാവൂർ തെരു സ്വദേശി കുരുന്നൻ രാജന് മർദനമേറ്റ കേസിലാണ് തെരു സ്വദേശികളും സഹോദരങ്ങളുമായ തുന്നൻ ശിവദാസൻ (52), തുന്നൻ ദിനേശൻ (40) എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
നായ കോമ്പൗണ്ടിൽ കയറിയതിന് പൂർവവൈരാഗ്യം വെച്ച് ആയുധവുമായി മർദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.അസുഖങ്ങൾ വന്ന തെരുവുനായകൾക്ക് സഹായമെത്തിക്കാൻ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കെയറിങ് ഹാൻഡ്സ് എന്ന ഗ്രൂപ്പിന്റെ പ്രവർത്തകൻ കൂടിയാണ് രാജൻ.